Dec 4, 2024 07:49 PM

കോഴിക്കോട് : (kozhikode.truevisionnews.com) 14 മാസമായി മുടങ്ങി കിടക്കുന്ന നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ജനതാ കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (എച്ച്.എം.എസ്) നേതൃത്വത്തില്‍ തൊഴിലാളികളുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

വിവാഹധനസഹായം, ചികിത്സാചെലവ്, പ്രസവാനുകൂല്യം, മരണാനന്തര ആനുകൂല്യം എന്നിവയെല്ലാം മാസങ്ങളായി കുടിശ്ശികയാണ്.

2017 ല്‍ അംശാദായം 20 രൂപയില്‍ നിന്ന് 50 രൂപയായി വര്‍ദ്ധിപ്പിച്ചുകൊണ്ട് തൊഴിലാളികളില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചപ്പോള്‍ ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനം ഇതേവരേയും പാലിച്ചിട്ടില്ല, പെന്‍ഷന്‍ തുക 5000 രൂപയെങ്കിലുമായി വര്‍ദ്ധിപ്പിക്കണം, ഓരോ പത്തു വര്‍ഷത്തേക്കും ഇതിനു പുറമെ 100 രൂപ വര്‍ദ്ധിപ്പിക്കണം എന്നായിരുന്നു എച്ച്.എം.എസിന്റെ ആവശ്യം.

തൊഴിലാളികളടക്കുന്ന അംശാദായവും, കെട്ടിട നിര്‍മ്മാണ സെസ്സും സമാഹരിക്കുന്ന ഫണ്ടില്‍ നിന്നും ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കിയിട്ട് മിച്ചം വെച്ചിരുന്ന “കെട്ടിടവും മറ്റ് നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ” ഇപ്പോള്‍ തൊഴിലാളികളെ കഷ്ടപ്പെടുത്തുന്നത് എന്തു കൊണ്ടാണെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും ധർണ്ണയിൽ ആവശ്യപ്പെട്ടു.

ഗവൺമവെന്റിന്റെ ഒരു സാമ്പത്തിക സഹായവും ക്ഷേമനിധി ഫണ്ടിന് ആവശ്യമില്ലെന്നും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കുകയും, തൊഴിലാളികള്‍ അംശാദായം അടച്ചിട്ട് സമാഹരിക്കുന്ന ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്ന വിരോധാഭാസം തൊഴിലാളി ക്ഷേമനിധികളെ തകര്‍ക്കുന്നതാണെന്നും ഭാരവാഹികൾ ആരോപിച്ചു.

അംശാദായം കൃത്യമായി അടച്ച് പെന്‍ഷന്‍ പറ്റുമ്പോള്‍ തിരിച്ചു നല്‍കേണ്ടുന്ന തുകയും നല്‍കുന്നില്ല. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന തൊഴിലാളികളെ എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് കാണിക്കുന്നത്.

ഈ നയം തിരുത്തി ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും കാലാനുസൃതമായി പരിഷ്ക്കരിക്കനാമെന്നുമാണ് എച്ച്.എം.എസിന്റെ ആവശ്യം.

ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ധര്‍ണ്ണയില്‍ സംസ്ഥാനത്തെ 1200 യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുത്തു.

ധര്‍ണ്ണ ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അനു ചാക്കോ,ഡോ.നിലോഹിതദാസ് നാടാര്‍, കെ.പി.മോഹനന്‍ എം.എല്‍.എ, ചാരുപാറ രവി, അഡ്വ: മുരുകദാസ് എച്ച്.എം.എസ് അഖിലേന്ത്യ വര്‍ക്കിംഗ് കമ്മിറ്റി അംഗം സി.പി.ജോണ്‍, എന്നിവർ പങ്കെടുത്തു.

#Don #destroy #labor #welfare #funds #HMS #organized #march #dharna #Secretariat

Next TV

Top Stories










News Roundup






Entertainment News