കോഴിക്കോട് : (kozhikode.truevisionnews.com) 2024-ലെ ഡോ. ബി ആർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡ് എ കെ രഞ്ജിത്തിന്. കലാ സാഹിത്യ വിദ്യഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് അവാർഡ്.
ഭാരതീയ ദളിത് സാഹിത്യ അക്കാഡമി നൽകുന്ന അവാർഡ് ഡിസംബർ 8 ന് ഡൽഹിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പുറമേരി മുതുവടത്തൂർ സ്വദേശിയായ രഞ്ജിത്ത് എസ്കലേറ്റർ, സമവാക്യങ്ങൾ എന്നീ രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദലമർമ്മരം, ശോശന്നപൂക്കൾ, കലോത്സവ ഗാനങ്ങൾ തുടങ്ങിയ നിരവധി സംഗീത ആൽബങ്ങളിൽ ഗാനരചന നിർവഹിച്ചു. ചൂട്ട് എന്ന സിനിമയ്ക്ക് വേണ്ടി ഗാനരചന നിർവഹിച്ചിട്ടുണ്ട്.
മഴയുറങ്ങാത്ത രാത്രി, ഉദയ മരുളും അരുണകിരണം എന്നീ ഗാനങ്ങൾ ഇതിനോടകം ജനശ്രദ്ധ നേടുകയുണ്ടായി.ആകാശവാണി കോഴിക്കോട് നിലയത്തിനു വേണ്ടി ലളിതഗാനങ്ങൾ, ഉത്സവ ഗാനങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്.
ആനുകാലിക കവിതകളും, ലേഖനങ്ങളും എഴുതുന്ന രഞ്ജിത്ത് അർജന്റീന സലാം എന്ന സിനിമയുടെ പാട്ടെഴുത്തിന്റെ പണിപ്പുരയിലാണ്.
ചലച്ചിത്ര ഗാനരചനയ്ക്കുള്ള ദൃശ്യ പൗർണമി പുരസ്കാരം, സർഗശ്രേഷ്ഠ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. നാദാപുരം പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനാണ്.
#BRAmbedkarNationalFellowshipAward #AKRanjith