#KanthapuramAPAboobacker | ഇന്ത്യ ആഗോള ശക്തിയാവേണ്ടത് മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ട് - കാന്തപുരം

#KanthapuramAPAboobacker | ഇന്ത്യ ആഗോള ശക്തിയാവേണ്ടത് മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ട് - കാന്തപുരം
Aug 15, 2024 04:00 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) മനുഷ്യർക്കിടയിലെ ഒരുമയും ഐക്യവുമാണ് പുരോഗതിയിലേക്കും ലക്ഷ്യപ്രാപ്തിയിലേക്കും രാജ്യത്തെ നയിക്കുകയെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.

78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മർകസിൽ നടന്ന ആഘോഷ പരിപാടികളിൽ ദേശീയ പതാകയുയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമത്വം, നീതി, സാഹോദര്യം, മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങൾ അതിന്റെ പൂർണതയോടെ നിലനിർത്തുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ടാണ് ഇന്ത്യ ആഗോളശക്തിയായി മാറേണ്ടതെന്നും-സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ കാന്തപുരം പറഞ്ഞു.


രാജ്യം അഭിമുഖീകരിക്കുന്ന ദാരിദ്ര്യം, നിരക്ഷരത, അസമത്വം തുടങ്ങിയ വെല്ലുവിളികൾ അതിജയിക്കാനും ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ശ്രദ്ധാകേന്ദ്രമാവാനും ഐക്യവുമുള്ള ജനത പ്രധാനമാണ്.

ഒരുമിച്ച് നിന്നാൽ എന്തും നേടാമെന്നും എന്തും അതിജയിക്കാമെന്നും സ്വാതന്ത്ര്യദിന ഓർമകളും വയനാടിലെ ദുരന്താനന്തര കാഴ്ചകളും നിരന്തരം ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശപ്രഭാഷണം നടത്തി.


കശ്‌മീരി വിദ്യാർഥികൾ ദേശഭക്തിഗാനം ആലപിച്ചു. വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സി പി ഉബൈദുല്ല സഖാഫി സംസാരിച്ചു.

#India #global #power #beauty #values #Kanthapuram

Next TV

Related Stories
കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Jul 15, 2025 05:38 PM

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ...

Read More >>
കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള നാളെ

Jul 14, 2025 11:05 PM

കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള നാളെ

കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള...

Read More >>
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ.

Jul 13, 2025 10:42 PM

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ്...

Read More >>
കീം പ്രതിസന്ധി സർക്കാർ സൃഷ്ടി -കെ എച്ച് എസ് ടി യു

Jul 13, 2025 06:09 PM

കീം പ്രതിസന്ധി സർക്കാർ സൃഷ്ടി -കെ എച്ച് എസ് ടി യു

കെ എച്ച് എസ് ടി യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'കീം പ്രതിസന്ധി - സർക്കാരിന്റെ പിടിപ്പുകേട് ' എന്ന പ്രതിഷേധ...

Read More >>
വയനാട് ചൂരൽമല ദുരന്ത ബാധിതർക്കൊരു ഭവനം; ശിലാസ്ഥാപനം നിർവ്വഹിച്ചു

Jul 13, 2025 06:04 PM

വയനാട് ചൂരൽമല ദുരന്ത ബാധിതർക്കൊരു ഭവനം; ശിലാസ്ഥാപനം നിർവ്വഹിച്ചു

വയനാട് ചൂരൽമല ദുരന്ത ബാധിതർക്കൊരു ഭവനം, ശിലാസ്ഥാപനം...

Read More >>
Top Stories










News Roundup






https://kozhikode.truevisionnews.com/- //Truevisionall