കോഴിക്കോട്: (kozhikode.truevisionnews.com) കാക്കൂര്‍ കുമാരസാമിൽ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു.
വാഷ് ബേസിനു സമീപം മൂത്രമൊഴിക്കാന്‍ യുവാക്കൾ ശ്രമിച്ചത് ജീവനക്കാർ തടഞ്ഞതാണ് ആക്രമണത്തിന് കാരണം.
സംഭവത്തിൽ പുതിയാപ്പ് സ്വദേശി ശരത്ത്( 25), കടലൂര്‍ സ്വദേശി രവി എന്നിവരെ കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
രവിയാണ് വാഷ് ബേസിന് സമീപത്ത് മൂത്രമൊഴിക്കാൻ ശ്രമിച്ചത്.
ഇതു തടയാൻ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരായ സഫ്‌റിന്‍ മിന്‍ഹാജ്, ഷെര്‍ബല സലീം എന്നിവരെ ഇരുവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഹോട്ടലും അക്രമികൾ അടിച്ചു തകർത്തു.
#Attempts #youths #urinate #near #washbasins #Stopped #staff #Kozhikode #hotel #thrashed