മുക്കം(കോഴിക്കോട്): (kozhikode.truevisionnews.com) വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിൽ അന്വേഷണമാരംഭിച്ച് പോലീസ്.
ബൈക്കും കാറും തട്ടിയതിലുണ്ടായ തര്‍ക്കത്തിനിടയില്‍ കാറിനുമുന്‍പില്‍നിന്ന ബൈക്കുകാരനെ ഇടിച്ച് നൂറുമീറ്ററോളം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു.
മുക്കം അഭിലാഷ് ജങ്ഷനില്‍ ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് മുക്കം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
വധശ്രമത്തിനാണ് കേസെടുത്തത്. സംഭവത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ കാരശ്ശേരി ചോണാട് സ്വദേശി ഇബ്‌നു ഫിന്‍ഷാദിനെ മുക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ നിര്‍ത്താതെപോയി. കാറോടിച്ച ഈങ്ങാപ്പുഴ സ്വദേശി ഷാമില്‍, ജംഷീര്‍ എന്നിവര്‍ചേര്‍ന്ന് ബൈക്കുകാരനെ മര്‍ദിച്ചതായി പരാതിയുണ്ട്.
#Attempting #Endanger #biker #hitting #car #police #registered #case #attemptedmurder #Incident