#python | സ്കൂട്ടർ നിർത്തി കടയിൽ കയറി, തിരിച്ചെത്തി ഹെൽമെറ്റ് എടുക്കാൻ ഡിക്കി തുറന്നപ്പോൾ അകത്ത് പെരുമ്പാമ്പിന്റെ കുഞ്ഞ്

#python | സ്കൂട്ടർ നിർത്തി കടയിൽ കയറി, തിരിച്ചെത്തി ഹെൽമെറ്റ് എടുക്കാൻ ഡിക്കി തുറന്നപ്പോൾ അകത്ത് പെരുമ്പാമ്പിന്റെ കുഞ്ഞ്
Jul 17, 2024 10:20 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചെത്തി സ്‌കൂട്ടറിന്റെ ഡിക്കി തുറന്ന യുവതികള്‍ കണ്ടത് പെരുമ്പാമ്പിന്റെ കുഞ്ഞിനെ.

കോഴിക്കോട് രാമനാട്ടുകാര ബസ് സ്റ്റാന്റിന് സമീപം ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.

മലപ്പുറം പേങ്ങാട് സ്വദേശിനികളായ യുവതികള്‍ ബസ് സ്റ്റാന്റിന് എതിര്‍ വശം സ്‌കൂട്ടര്‍ നിര്‍ത്തി സാധനങ്ങള്‍ വാങ്ങാനായി ഒരു കടയിലേക്ക് പോയതായിരുന്നു. സാധനങ്ങൾ വാങ്ങി തിരിച്ചെത്തി സ്കൂട്ടറിന്റെ സീറ്റിനടിയിലെ ഡിക്കി തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്.

ഞെട്ടിത്തരിച്ചുപോയ ഇവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് മറ്റ് യാത്രക്കാരും സ്ഥലത്തുണ്ടായിരുന്നവരും തടിച്ചുകൂടി. ഇതിനിടയില്‍ പാമ്പ് സ്‌കൂട്ടറിന്റെ എഞ്ചിൻ ഭാഗങ്ങള്‍ക്കുള്ളിലേക്ക് കയറുകയായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പിലെ സ്‌നേക്ക് റസ്‌ക്യൂവര്‍ കൂടിയായ പരുത്തിപ്പാറ സ്വദേശി ഇ.കെ അബ്ദുല്‍ സലീം പാമ്പിനെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും പാമ്പ് സ്‌കൂട്ടറിന്റെ ഉള്‍ഭാഗത്തേക്ക് പോയതിനാൽ സാധിച്ചില്ല.

പിന്നീട് മെക്കാനിക്കിനെ എത്തിച്ചു. സ്‌കൂട്ടറിന്റെ ഭാഗങ്ങള്‍ ഓരോന്നായി അഴിച്ചെടുത്ത ശേഷമാണ് പാമ്പിനെ പിടികൂടിയത്.

#Stopped #scooter #shop #opened #trunk #helmet #inside #python

Next TV

Related Stories
#NabiDay | കല്ലിടുക്കിൽ ബശിരിയ്യാ മദ്രസ മഹല്ല് കമ്മിറ്റിയുടെ കീഴിൽ നബിദിനാഘോഷം നടത്തി

Sep 16, 2024 07:38 PM

#NabiDay | കല്ലിടുക്കിൽ ബശിരിയ്യാ മദ്രസ മഹല്ല് കമ്മിറ്റിയുടെ കീഴിൽ നബിദിനാഘോഷം നടത്തി

കെ. ടി. കെ.റഷീദ് അധ്യക്ഷനായി. അഫ്സൽ മുസ്ല്യാർ,ഷാമിൽ അലി, സി ഇബ്രാഹിം, സി പി അയ്യൂബ്, ടി ആബിദ്,പി.കെ ബഷീർ, പി എൻ ഉമ്മർ കോയ, സി എം മൊയ്തീൻ എന്നിവർ...

Read More >>
#Explosive | ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു, അന്വേഷണം

Sep 16, 2024 11:16 AM

#Explosive | ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു, അന്വേഷണം

പച്ചക്കറികള്‍ക്കും, ഉള്ളിലെ തട്ടുകള്‍ക്കും നാശം...

Read More >>
#Onam | ഒരോണം പോലും തെറ്റിച്ചില്ല; കണിയാത്ത് ബാബുവിന്റെ വീട്ടിൽ ഒത്തുകൂടി ഇക്കൊല്ലവും ഓണാഘോഷം

Sep 16, 2024 11:11 AM

#Onam | ഒരോണം പോലും തെറ്റിച്ചില്ല; കണിയാത്ത് ബാബുവിന്റെ വീട്ടിൽ ഒത്തുകൂടി ഇക്കൊല്ലവും ഓണാഘോഷം

അനിയൻ സുരജൻ ആണ് ജേഷ്‌ഠനെ പരിചയപ്പെടുത്തിയതെങ്കിലും ബന്ധം തുടരുന്നതിനിടയിൽ ഇടവിട്ട 5 കൊല്ലങ്ങളിലെ ഓണത്തിന് പൂവിടാതെയും സദ്യ ഒരുക്കിയ...

Read More >>
#ChandradasKaradi | ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് മരണപ്പെട്ട ചന്ദ്രദാസ് കാരാടിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു

Sep 15, 2024 09:53 PM

#ChandradasKaradi | ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് മരണപ്പെട്ട ചന്ദ്രദാസ് കാരാടിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു

ചടങ്ങിന് പാട്ടത്തിൽ മോഹനൻ നേതൃത്വം നൽകി മാടത്തിൽ സന്ദീപ് അജയൻ കാരാടി, പി എം അബ്ദുൽ മജീദ് കോരങ്ങാട്, ഷാജിർ പരപ്പൻപൊയിൽ പൊൽപ്പാടത്തിൽ രാധാകൃഷ്ണൻ...

Read More >>
#PTHVolunteerMeet | അത്തോളിയില്‍ പി ടി എച്ച് വളണ്ടിയര്‍ സംഗമം

Sep 15, 2024 09:47 PM

#PTHVolunteerMeet | അത്തോളിയില്‍ പി ടി എച്ച് വളണ്ടിയര്‍ സംഗമം

എസ്. ടി. യു ജില്ലാ സെക്രട്ടറി കെ.പി മുഹമ്മദലി, പഞ്ചായത്ത് ലീഗ് സെക്രട്ടറി ടി.പി അബ്ദുല്‍ ഹമീദ്, വനിത ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ബി.വി ഷറീന, മണ്ഡലം...

Read More >>
#HRamlaBegum | കാഥിക മർഹുമാ ആലപ്പുഴ എച്ച്. റംലാ ലാബീഗത്തെ കുടുംബം അനുസ്മരിച്ചു

Sep 15, 2024 08:28 PM

#HRamlaBegum | കാഥിക മർഹുമാ ആലപ്പുഴ എച്ച്. റംലാ ലാബീഗത്തെ കുടുംബം അനുസ്മരിച്ചു

ശറഫുദ്ധീൻ അഹ്സനി ആനക്കുഴിക്കര , മുസവ്വിർ നൂറാനി കുട്ടോത്ത്, അബ്ദുസലാം മുസ്ല്യാർ വിളയിൽ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം...

Read More >>
Top Stories