#blackflag | കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി; പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ

#blackflag | കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി; പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ
Jun 22, 2024 05:37 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി.

കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നിന്നും മുഖ്യമന്ത്രി കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ പ്രതിഷേധം.

കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഹോട്ടലിലാണ് കെഎസ്‌യു എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് വിടി സൂരജിനെ കസ്റ്റഡിയിലെടുത്തിരുന്നു.

ഒപ്പം ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ഷഹബാസ്, എം.പി.രാഗിൻ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ കൂടുതൽ പ്രവര്‍ത്തകര്‍ ഇവിടെ തമ്പടിച്ചിരുന്നു.

പൊലീസുകാര്‍ക്ക് ഇവരെ തിരിച്ചറിയാൻ സാധിച്ചതുമില്ല. മുഖ്യമന്ത്രിയുടെ വാഹനം അടുത്തേക്ക് എത്തിയപ്പോൾ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു.

ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെയും 2 എംഎസ്എഫ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം.

#KSU #MSF #workers #wave #blackflag #Kozhikode #CM #Activists #custody

Next TV

Related Stories
#UnionElection | കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച

Jun 27, 2024 09:25 PM

#UnionElection | കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച

തിരഞ്ഞെടുപ്പിൽ പതിനെട്ട് സീറ്റുകളിലേക്കായാണ് ഇരു മുന്നണികളും...

Read More >>
#drowned | ബണ്ടിൽ നില്‍ക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു

Jun 27, 2024 05:17 PM

#drowned | ബണ്ടിൽ നില്‍ക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു

പുഴക്ക് കുറുകെയുള്ള ബണ്ടില്‍ നില്‍ക്കുന്നതിനിടെ അബദ്ധത്തിൽ കാല്‍ വഴുതി വീണതാണെന്നാണ്...

Read More >>
#AyishummaMuseum | ചേലക്കോടന്‍ ആയിഷുമ്മ മ്യൂസിയം വിപുലീകരിക്കും

Jun 26, 2024 11:02 PM

#AyishummaMuseum | ചേലക്കോടന്‍ ആയിഷുമ്മ മ്യൂസിയം വിപുലീകരിക്കും

തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കളെ അനുമോദിക്കുന്നതിനായി ജില്ലാ തലത്തില്‍ വിജയോത്സവം നടത്തും. ഉന്നതവിജയം നേടിയ പഠിതാവിനും ഉന്നത വിജയം നേടിയ...

Read More >>
#Application | വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ഒറ്റ തവണ ക്യാഷ് അവാര്‍ഡ്

Jun 26, 2024 10:58 PM

#Application | വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ഒറ്റ തവണ ക്യാഷ് അവാര്‍ഡ്

serviceonline.gov.in/kerala എന്ന വെബ്‌സൈറ്റില്‍ വഴി ആഗസ്റ്റ് 31 നകം...

Read More >>
#Amoebicencephalitis | അമീബിക് മസ്തിഷ്കജ്വര ലക്ഷണം; കോഴിക്കോട് 12 വയസ്സുകാരൻ ചികിത്സയിൽ

Jun 26, 2024 01:27 PM

#Amoebicencephalitis | അമീബിക് മസ്തിഷ്കജ്വര ലക്ഷണം; കോഴിക്കോട് 12 വയസ്സുകാരൻ ചികിത്സയിൽ

ഫറൂഖ് കോളേജിനടുത്ത് അച്ചംകുളത്തിൽ കുട്ടി കുളിച്ചിരുന്നു. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക്...

Read More >>
#death | കോഴിക്കോട് വീടിന്‍റെ ടെറസില്‍ നിന്നും തെന്നി വീണ് ഗൃഹനാഥന് ദാരുണാന്ത്യം

Jun 26, 2024 06:07 AM

#death | കോഴിക്കോട് വീടിന്‍റെ ടെറസില്‍ നിന്നും തെന്നി വീണ് ഗൃഹനാഥന് ദാരുണാന്ത്യം

ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലക്ക് സാരമായി പരിക്കേറ്റതിനാല്‍ ജീവന്‍...

Read More >>
Top Stories

News Roundup