---
title: "#drowned | ബണ്ടിൽ നില്‍ക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു "
english_title: "#standing #young #man #slipped #fell #river #drowned"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/215460/standing-young-man-slipped-fell-river-drowned"
published_at: "2024-06-27T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d5157d94b9_hgfh.jpg"
keywords: []
---

# #drowned | ബണ്ടിൽ നില്‍ക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു 

> **Lead Summary:** **കോഴിക്കോട്: [** കോഴിക്കോട് കുന്നത്ത് പാലം മാമ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു.

## Article Content

**കോഴിക്കോട്: [** കോഴിക്കോട് കുന്നത്ത് പാലം മാമ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു.

മാത്തറ സ്വദേശി രതീഷാണ് മരിച്ചത്. നാല്‍പ്പത്തഞ്ച് വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് രതീഷ് പുഴയില്‍ വീണത്.

പുഴക്ക് കുറുകെയുള്ള ബണ്ടില്‍ നില്‍ക്കുന്നതിനിടെ അബദ്ധത്തിൽ കാല്‍ വഴുതി വീണതാണെന്നാണ് കരുതുന്നത്.

മീഞ്ചന്തയില്‍ നിന്ന് ഫയര്‍ഫോഴ്സ് സ്കൂൾ ഡൈവിങ്ങ് സംഘമെത്തി നടത്തിയ തെരെച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/215460/standing-young-man-slipped-fell-river-drowned)