#privatebusstrike | ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു

#privatebusstrike |  ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു
Jun 14, 2024 02:48 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) കോഴിക്കോട് മാളിക്കടവിലെ റോഡ് ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസുകൾ സൂചനാ പണിമുടക്ക് നടത്തുന്നു.

വേങ്ങേരി ഭാഗത്ത് ദേശീയപാത നിര്‍മ്മാണ ജോലികള്‍ വൈകുന്നതിനാല്‍ മാളിക്കടവ് വഴിയായിരുന്നു വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നത്.

വീതി കുറഞ്ഞ റോഡിന്‍റെ ഇരുഭാഗവും ജൽജീവൻ മിഷൻ പൈപ്പിട്ട കുഴികളും ഗ്യാസ് ലൈൻ പൈപ്പിന്റെ കിടങ്ങുകളും മറ്റും കാരണം തകര്‍ന്നുകിടക്കുകയാണ്.

നേരത്തെ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും പരിഹാരമാവാത്തതിനെത്തുടര്‍ന്നാണ് സൂചനാപണിമുടക്കിലേക്ക് നീങ്ങിയത്.

റോഡ് ഗതാഗതയോഗ്യമാക്കുകയും ഡ്യൂട്ടിക്ക് പൊലീസിനെയും നിയോഗിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ബസ് ഉടമകളുടെ തീരുമാനം.

52 ബസുകള്‍ ഈ വഴിയിലൂടെ സര്‍വീസ് നടത്തുണ്ട്. പണിമുടക്ക് യാത്രക്കാരെ സാരമായി ബാധിച്ചു.

#Indicative #strike #private #buses #Balussery-#Kozhikode #route; #Passengers #stranded

Next TV

Related Stories
ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Jul 7, 2025 10:08 PM

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ്...

Read More >>
രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

Jul 5, 2025 05:48 PM

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ...

Read More >>
Top Stories










News Roundup






https://kozhikode.truevisionnews.com/- //Truevisionall