#accident | വാഹനാപകടം: ടാങ്കര്‍ ഇന്നോവയിലിടിച്ചു, ഇന്നോവ സ്വിഫ്റ്റ് കാറിൽ, നാല് വാഹനങ്ങൾക്ക് കേടുപാട്

#accident | വാഹനാപകടം: ടാങ്കര്‍ ഇന്നോവയിലിടിച്ചു, ഇന്നോവ സ്വിഫ്റ്റ് കാറിൽ, നാല് വാഹനങ്ങൾക്ക് കേടുപാട്
May 22, 2024 09:11 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) ടാങ്കര്‍ ലോറി ഇന്നോവ കാറിന്റെ പിറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു.

കോഴിക്കോട് എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയില്‍ കറുത്തപറമ്പ് ഇറക്കത്തില്‍ വെച്ചാണ് അപകടമുണ്ടായത്. ടാങ്കര്‍ ലോറി ആദ്യം ഇന്നോവ കാറിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് നിയന്ത്രണംവിട്ട ഇന്നോവ റോഡരികില്‍ നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാറില്‍ ഇടിച്ചു. അപകടത്തെ തുര്‍ന്ന് നിയന്ത്രണംവിട്ട് തെന്നിമാറിയ ടാങ്കര്‍ ലോറി സ്വകാര്യ ബസിലും ഇടിച്ചാണ് നിന്നത്.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും നാല് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ടാങ്കര്‍ ലോറിയുടെ മുന്‍വശത്തെ രണ്ട് ടയറുകളും ഒടിഞ്ഞ നിലയിലാണ്. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

#Car #accident: #Tanker #hits #Innova, #Swiftcar, #four #vehicles #damaged

Next TV

Related Stories
#SSK | പഠനപോഷണത്തിന് 'ഹെല്‍പ്പിംഗ് ഹാന്റു'മായി എസ്എസ്കെ

Jun 22, 2024 09:19 PM

#SSK | പഠനപോഷണത്തിന് 'ഹെല്‍പ്പിംഗ് ഹാന്റു'മായി എസ്എസ്കെ

ഈ പ്രോജക്റ്റുകളാണ് വിദ്യാലയങ്ങളില്‍...

Read More >>
#WorldMusicDay | കാപ്പാട് ബീച്ചിൽ സംഗീത സന്ധ്യയൊരുക്കി

Jun 22, 2024 09:10 PM

#WorldMusicDay | കാപ്പാട് ബീച്ചിൽ സംഗീത സന്ധ്യയൊരുക്കി

ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്...

Read More >>
#MuhammadRiaz | ന്യൂനപക്ഷ വിഭാഗത്തിനായി ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ കേരളം മുൻപന്തിയിൽ - മന്ത്രി മുഹമ്മദ് റിയാസ്

Jun 22, 2024 09:04 PM

#MuhammadRiaz | ന്യൂനപക്ഷ വിഭാഗത്തിനായി ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ കേരളം മുൻപന്തിയിൽ - മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ എ എ റഷീദ് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ ഉമർ ഫൈസി മുക്കം, ജനറൽ കൺവീനർ ബാബു എബ്രഹാം, വിവിധ വിഭാഗങ്ങളെ...

Read More >>
#blackflag | കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി; പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ

Jun 22, 2024 05:37 PM

#blackflag | കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി; പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ

ഒപ്പം ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ഷഹബാസ്, എം.പി.രാഗിൻ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ കൂടുതൽ പ്രവര്‍ത്തകര്‍ ഇവിടെ...

Read More >>
#accident | സുഹൃത്തുക്കൾക്കൊപ്പം സ്കൂട്ടറിൽ യാത്ര: ഇന്നോവ കാറിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന 14-കാരൻ മരിച്ചു

Jun 22, 2024 04:51 PM

#accident | സുഹൃത്തുക്കൾക്കൊപ്പം സ്കൂട്ടറിൽ യാത്ര: ഇന്നോവ കാറിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന 14-കാരൻ മരിച്ചു

ആദിലിനൊപ്പം രണ്ട് സുഹൃത്തുക്കളും സ്കൂട്ടറിലുണ്ടായിരുന്നു. ഇവര്‍ രണ്ട് പേരും സാരമായി പരിക്കേറ്റ്...

Read More >>
#fire | കോഴിക്കോട് ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്സ് ഓട്ടോയിൽ തീപടർന്നു

Jun 22, 2024 12:47 PM

#fire | കോഴിക്കോട് ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്സ് ഓട്ടോയിൽ തീപടർന്നു

തീ ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ പരിഭ്രാന്തനാകുന്നതും പമ്പിലെ മുജാഹിദ് എന്ന ജീവനക്കാരൻ ഉടൻ ഫയർ എക്‌സ്റ്റിങ്ഗ്വിഷര്‍ ഉപയോ​ഗിച്ച് തീ...

Read More >>
Top Stories