---
title: "#fire | കോഴിക്കോട് ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്സ് ഓട്ടോയിൽ തീപടർന്നു "
english_title: "#goods #auto #Kozhikode #fill #fuel #caught #fire"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/213986/goods-auto-kozhikode-fill-fuel-caught-fire"
published_at: "2024-06-22T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66767aaf7a684_TT.jpg"
keywords: []
---

# #fire | കോഴിക്കോട് ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്സ് ഓട്ടോയിൽ തീപടർന്നു 

> **Lead Summary:** **കോഴിക്കോട്: [ ** ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്സ് ഓട്ടോയിൽ നിന്ന് തീ ഉയർന്നത് പരിഭ്രാന്തിപരത്തി.

## Article Content

**കോഴിക്കോട്: [ ** ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്സ് ഓട്ടോയിൽ നിന്ന് തീ ഉയർന്നത് പരിഭ്രാന്തിപരത്തി.

പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

കോഴിക്കോട് മുക്കം നോർത്ത് കാരശ്ശേരിയിലെ കെ.സി.കെ പെട്രോൾ പമ്പിലാണ് സംഭവം. ഇന്ധനം നിറയ്ക്കാനായി നിർത്തിയിട്ട ഓട്ടോയുടെ അടിഭാ​ഗത്ത് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

തീ ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ പരിഭ്രാന്തനാകുന്നതും പമ്പിലെ മുജാഹിദ് എന്ന ജീവനക്കാരൻ ഉടൻ ഫയർ എക്‌സ്റ്റിങ്ഗ്വിഷര്‍ ഉപയോ​ഗിച്ച് തീ അണയ്ക്കുന്നതും വീഡിയോയിൽ കാണാം.

ഉടൻ തീ അണയ്ക്കാനായതിനാൽ വലിയ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/213986/goods-auto-kozhikode-fill-fuel-caught-fire)