---
title: "#WorldMusicDay | കാപ്പാട് ബീച്ചിൽ സംഗീത സന്ധ്യയൊരുക്കി "
english_title: "#musical #evening #organized #Kappad #beach"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/214122/musical-evening-organized-kappad-beach"
published_at: "2024-06-22T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676f09d94e5f_sssss.jpg"
keywords: []
---

# #WorldMusicDay | കാപ്പാട് ബീച്ചിൽ സംഗീത സന്ധ്യയൊരുക്കി 

> **Lead Summary:** **കോഴിക്കോട് : [ **ലോക സംഗീത ദിനത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസനസമിതി നേതൃത്വത്തിൽ കാപ്പാട് ബീച്ചിൽ സംഗീതസന്ധ്യ ഒരുക്കി.

## Article Content

**കോഴിക്കോട് : [ **ലോക സംഗീത ദിനത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസനസമിതി നേതൃത്വത്തിൽ കാപ്പാട് ബീച്ചിൽ സംഗീതസന്ധ്യ ഒരുക്കി.

കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പി മൊയ്‌തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. അര നൂറ്റാണ്ടുകൾക്ക് മുൻപ് കാപ്പാട് പ്രദേശത്തെ കല്യാണ വീടുകളിലെ പാട്ടുകാരായ, പഴയകാല മാപ്പിള കലാകാരൻമാർ അബു പനായി,

ഹസ്സൻ മുട്ടും തലക്കൽ, പടിഞ്ഞാറത്താഴത്ത് അലി, കുട്ടിമാപ്പിളകത്ത് മുഹമ്മദ് കോയ എന്നിവരെയും കേരള സർക്കാർ വജ്ര ജൂബിലി ഫെലോഷിപ്പ് ലഭിച്ച സുബൈർ മാസ്റ്റർ, നിസാർ കാപ്പാട്, നിയാസ് കാന്തപുരം, എ വി ഇല്യാസ്, വാദ്യസംഗീത കലാചാര്യൻ ശിവദാസ് ചേമഞ്ചേരി എന്നിവരേയും ആദരിച്ചു.

ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് കൈമാറി.

വാർഡ് മെമ്പർ ഷരീഫ് മാസ്റ്റർ, മുനീർ കാപ്പാട്, ഡോ. അബൂബക്കർ കാപ്പാട്, നാസർ കാപ്പാട്, വാർഡ് മെമ്പർ അബ്ദുല്ല വലിയാണ്ടി, സ്നേഹതീരം ട്രസ്റ്റ്‌ ചെയർമാൻ ഇല്യാസ് പി, എന്നിവർ സംസാരിച്ചു.

ശാഹിദ താവണ്ടി, ആവള ഹമീദ്, അഖിൽ കൂമുള്ളി, ഷമീജ് സലാല, ആയിഷ ബീവി, മാസ്റ്റർ സെയ്യിദ് നിഹാൽ ഗാനമാലപിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/214122/musical-evening-organized-kappad-beach)