---
title: "#SSK | പഠനപോഷണത്തിന് 'ഹെല്‍പ്പിംഗ് ഹാന്റു'മായി എസ്എസ്കെ "
english_title: "#SSK #Helping #Hand #learning"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/214126/ssk-helping-hand-learning"
published_at: "2024-06-22T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676f36983ab2_sss.jpg"
keywords: []
---

# #SSK | പഠനപോഷണത്തിന് 'ഹെല്‍പ്പിംഗ് ഹാന്റു'മായി എസ്എസ്കെ 

> **Lead Summary:** **കോഴിക്കോട് : [ **സ്‌കൂള്‍ വിദ്യാഭ്യാസത്തിലൂടെ ഓരോ ക്ലാസ്സില്‍ നിന്നും കൈവരിക്കേണ്ട പഠനനേട്ടങ്ങള്‍ ഉറപ്പാക്കുന്നതിന് സമഗ്രശിക്ഷാ കേരളം (എസ്എസ്കെ) നടപ്പാക്കുന്ന 'ഹെല്‍പ്പിംഗ് ഹാന്റ്' പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായി.

## Article Content

**കോഴിക്കോട് : [ **സ്‌കൂള്‍ വിദ്യാഭ്യാസത്തിലൂടെ ഓരോ ക്ലാസ്സില്‍ നിന്നും കൈവരിക്കേണ്ട പഠനനേട്ടങ്ങള്‍ ഉറപ്പാക്കുന്നതിന് സമഗ്രശിക്ഷാ കേരളം (എസ്എസ്കെ) നടപ്പാക്കുന്ന 'ഹെല്‍പ്പിംഗ് ഹാന്റ്' പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായി.

5 മുതല്‍ 12 വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളില്‍ നടപ്പിലാക്കുന്ന സവിശേഷ പഠനപോഷണ പരിപാടിയാണ് ഹെല്‍പ്പിംഗ് ഹാന്റ്.

ജൂലൈയില്‍ ആരംഭിച്ച് നവംബര്‍ മാസം പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഓരോ സ്‌കൂളിലെയും സവിശേഷമായ സാഹചര്യം പരിഗണിച്ച് വിദ്യാലയങ്ങള്‍ തയ്യാറാക്കുന്ന പ്രോജക്ടുകള്‍ ബിആര്‍സി തലത്തില്‍ വിലയിരുത്തിയാണ് അംഗീകാരം നല്‍കുന്നത്.

ഓരോ ക്ലസ്റ്ററില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങള്‍ക്ക് രണ്ട് ഘട്ടങ്ങളിലായി സാമ്പത്തിക സഹായം നല്‍കും.

ഹെല്‍പ്പിംഗ്ഹാന്റ് പദ്ധതിയുടെ വിശദാംശങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി പ്രിന്‍സിപ്പൽമാര്‍, പ്രഥമാധ്യാപകര്‍, എസ്ആര്‍ജി കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കായുള്ള അര്‍ധദിന ശില്പശാലകള്‍ ക്ലസ്റ്റര്‍ തലത്തില്‍ നടന്നുവരികയാണ്.

തുടര്‍ന്ന് വിദ്യാലയങ്ങള്‍ തയ്യാറാക്കുന്ന പ്രോജക്റ്റുകള്‍ ജൂലൈ ആദ്യവാരം നടക്കുന്ന ശില്പശാലയില്‍ അവതരിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും.

ഈ പ്രോജക്റ്റുകളാണ് വിദ്യാലയങ്ങളില്‍ നടപ്പാക്കുക.

ബിആര്‍സി ട്രെയിനര്‍മാരുടെയും ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരുടെയും പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയില്‍ കുട്ടികളുടെ തത്സ്ഥിതി പഠനം, ഇടക്കാല വിലയിരുത്തല്‍, അന്തിമ വിലയിരുത്തല്‍ എന്നിവയിലൂടെ മുഴുവന്‍ കുട്ടികള്‍ക്കും പഠനനേട്ടങ്ങള്‍ ഉറപ്പുവരുത്തും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/214126/ssk-helping-hand-learning)