#MuhammadRiyas | കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിന് 1312 കോടി- മന്ത്രി മുഹമ്മദ് റിയാസ്

#MuhammadRiyas | കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിന് 1312 കോടി- മന്ത്രി മുഹമ്മദ് റിയാസ്
Mar 9, 2024 02:42 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി പ്രകാരം കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിന് സര്‍ക്കാര്‍ 1312.67 കോടി രൂപയുടെ അനുമതി ലഭ്യമാക്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

റോഡുകളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 720.39 കോടി രൂപയ്ക്കും റോഡുകളുടെ നിര്‍മ്മാണത്തിന് 592.28 രൂപയ്ക്കും ആണ് അനുമതി ആയത്.

മാളിക്കടവ് - തണ്ണീര്‍ പന്തല്‍ റോഡ് (16.56 കോടി), കരിക്കാംകുളം - സിവില്‍ സ്റ്റേഷന്‍ - കോട്ടൂളി (84.54), മൂഴിക്കല്‍ - കാളാണ്ടിത്താഴം (25.63), മാങ്കാവ് - പൊക്കുന്ന് - പന്തീരാങ്കാവ് (199.57), മാനാഞ്ചിറ - പാവങ്ങാട് (287.34), കല്ലുത്താന്‍കടവ് - മീഞ്ചന്ത (153.43),

കോതിപ്പാലം - ചക്കുംകടവ് - പന്നിയങ്കര ഫ്‌ളൈ ഓവര്‍ (15.52), സി.ഡബ്ല്യു.ആര്‍.ഡി.എം. - പെരിങ്ങൊളം ജങ്ഷന്‍ (11.79), മിനി ബൈപ്പാസ് - പനാത്തുതാഴം ഫ്‌ളൈ ഓവര്‍ (75.47), അരയിടത്തു പാലം - അഴകൊടി ക്ഷേത്രം - ചെറൂട്ടി നഗര്‍ (28.82),

രാമനാട്ടുകര -വട്ടക്കിണര്‍ (238.96), പന്നിയങ്കര - പന്തീരാങ്കാവ് (175.06) എന്നീ റോഡുകളുടെ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ സമഗ്ര വികസനത്തിനാണ് തുക അനുവദിച്ചത്.

റോഡുകളുടെ പണി പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് മന്ത്രി പറഞ്ഞു. കാലിക്കറ്റ് ന്യൂ കാലിക്കറ്റ് ആവും. കോഴിക്കോട്ടെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഈ റോഡുകളുടെ വികസനം.

മിഷന്‍ 20-30 യുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്, അദ്ദേഹം പറഞ്ഞു. 12 റോഡുകളുടെയും വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിന് സ്‌പെഷ്യല്‍ ടീമിനെ നിയമിക്കുന്ന കാര്യം ധനകാര്യ മന്ത്രിയുമായി ചര്‍ച്ച ചെയ്യും.

യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഈ റോഡുകളുടെ നവീകരണം നഗരത്തിലെ ഗതാഗത കുരുക്കിന് ആശ്വാസമാകുന്നതോടൊപ്പം നഗരത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

#crore #for #development #roads #Kozhikode #city- #Minister #MuhammadRiyas

Next TV

Related Stories
#Tagoreaward | അഞ്ജലി രാജീവിന് ടാഗോർ പുരസ്കാരം

May 11, 2024 12:11 PM

#Tagoreaward | അഞ്ജലി രാജീവിന് ടാഗോർ പുരസ്കാരം

പൂർണ പബ്ലിക്കേഷൻസിൽ അസിസ്റ്റൻ്റ് എഡിറ്ററായ അഞ്ജലിക്ക് കലാരത്ന പുരസ്കാരം, മലയാളം ലിറ്ററേച്ചർ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. കോഴിക്കോട്...

Read More >>
#AirIndiaExpress | കരിപ്പൂരിൽ എയർഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസ് സാധാരണഗതിയിൽ, ടിക്കറ്റ് നിരക്കുകൾ വർധിച്ചു

May 11, 2024 11:32 AM

#AirIndiaExpress | കരിപ്പൂരിൽ എയർഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസ് സാധാരണഗതിയിൽ, ടിക്കറ്റ് നിരക്കുകൾ വർധിച്ചു

ചൊവ്വാഴ്ച രാത്രി മുതലാണ് കരിപ്പൂരിൽനിന്നുള്ള വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങിയത്. ഇതുവരെ രണ്ടായിരത്തിയഞ്ഞൂറോളം പേരുടെ യാത്ര മുടങ്ങിയതായാണു...

Read More >>
#KVSubramanian | അച്ചടക്ക ലംഘനം; കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

May 11, 2024 11:22 AM

#KVSubramanian | അച്ചടക്ക ലംഘനം; കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കെപിസിസി നേതൃയോഗത്തില്‍ എം കെ രാഘവന്‍ ഇദ്ദേഹത്തിനെതിരെ വിമര്‍ശനം...

Read More >>
#imprisonment | കോഴിക്കോട് ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ; പ്രതിക്ക് ആറ് വര്‍ഷം കഠിനതടവ്

May 10, 2024 05:30 PM

#imprisonment | കോഴിക്കോട് ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ; പ്രതിക്ക് ആറ് വര്‍ഷം കഠിനതടവ്

പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എം. സുഹൈബ് ആണ് പോക്‌സോ നിയമ പ്രകാരം ശിക്ഷ...

Read More >>
#hanged | 17-കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമെന്ന് നിഗമനം

May 9, 2024 10:48 PM

#hanged | 17-കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമെന്ന് നിഗമനം

അയൽവാസികളെത്തി കെട്ടഴിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
Top Stories

News Roundup