---
title: "#KVSubramanian | അച്ചടക്ക ലംഘനം; കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി "
english_title: "#Breach #discipline; #KPCCmember #KVSubramanian #expelled #Congress"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/204576/breach-discipline-kpccmember-kvsubramanian-expelled-congress"
published_at: "2024-05-11T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f07a9558d9_bbb.jpg"
keywords: []
---

# #KVSubramanian | അച്ചടക്ക ലംഘനം; കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി 

> **Lead Summary:** **കോഴിക്കോട്: [ ** അച്ചടക്ക ലംഘനത്തിന്റെ ഭാഗമായി കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.

## Article Content

**കോഴിക്കോട്: [ ** അച്ചടക്ക ലംഘനത്തിന്റെ ഭാഗമായി കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എം കെ രാഘവനെതിരെ സുബ്രഹ്മണ്യന്‍ പ്രവര്‍ത്തിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

കെപിസിസി നേതൃയോഗത്തില്‍ എം കെ രാഘവന്‍ ഇദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

അതേസമയം കോണ്‍ഗ്രസില്‍ നിന്ന് നേരത്തെ സുബ്രഹ്മണ്യന്‍ രാജിവെച്ചിരുന്നുവെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/204576/breach-discipline-kpccmember-kvsubramanian-expelled-congress)