#award | അക്ഷരം പുരസ്കാരം; ഇന്ദുമേനോന് ബഹുമുഖ പ്രതിഭാ പുരസ്ക്കാരം

#award | അക്ഷരം പുരസ്കാരം; ഇന്ദുമേനോന് ബഹുമുഖ പ്രതിഭാ പുരസ്ക്കാരം
Jan 29, 2024 10:27 AM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) അഖിലകേരള കലാസാഹിത്യ സാംസ്കാരികരംഗവും, കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആന്റ് മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായി ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

എഴുത്തുകാരിയും ചലച്ചിത്ര തിരക്കഥാകൃത്തുമായ ഇന്ദു മേനോൻ, എഴുപത്തഞ്ചോളം പുസ്തകങ്ങളുടെ രചയിതാവും കവിയും സാഹിത്യകാരനുമായ ബേപ്പൂർ മുരളീധരപ്പണിക്കർ എന്നിവരെ ബഹുമുഖപ്രതിഭാ പുരസ്കാരങ്ങൾക്കും മാതൃഭൂമി ന്യൂസ് ചാനൽ ന്യൂസ് എഡിറ്റർ ജി.പ്രസാദ്കുമാർ,

പത്രപ്രവർത്തകൻ സന്തോഷ് വേങ്ങേരി (മലയാള മനോരമ), ജെ.സി.ഐ. ട്രെയിനർ പ്രദീപൻ തൈക്കണ്ടി, കോഡ്മി ഹബ് ഇന്റർനാഷണൽ സി.ഇ.ഒ. ഷമീന കെ.എ., നക്ഷത്രരാജ്യം മാനേജിംഗ് എഡിറ്റർ ഇ.രാധാകൃഷ്ണൻ എന്നിവരെ പ്രതിഭാപുരസ്കാരങ്ങൾക്കും തിരഞ്ഞെടുത്തു.

സുപ്രഭാതം ഫോട്ടോഗ്രാഫർ നിധീഷ് കൃഷ്ണനാണ് യുവപ്രതിഭാ പുരസ്കാരം. വിവിധ സാഹിത്യ വിഭാഗങ്ങളിൽനിന്ന് ഹാരിസ് രാജ്, ശ്രീധരൻ കൂത്താളി, ടി.ടി.സരോജിനി, ശ്രീരഞ്ജിനി ചേവായൂർ, അജിത്ത് നാരായണൻ, ശ്രീലത രാധാകൃഷ്ണൻ, സി.പി.പത്മചന്ദ്രൻ, പൂജ ഗീത,

മനോജ്കുമാർ പൂളക്കൽ, റേഡിയോ മാംഗോ അവതാരകരായ ബെൻസി അയ്യമ്പിള്ളി, മനോ ജോസ്, മാധ്യമ മേഖലയിൽനിന്ന് ഫസ്ന ഫാത്തിമ (ചന്ദ്രിക), കെ.കെ.ജയേഷ് (ജനയുഗം), കെ.ടി.വിബീഷ് (മാധ്യമം) എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.

ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ, മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ എം.എൽ.എ., മുൻ എം.എൽ.എ. പുരുഷൻ കടലുണ്ടി, സാഹിത്യകാരി കെ.പി.സുധീര എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് എയറോസിസ് കോളേജ് എം.ഡി. ഡോ.ഷാഹുൽ ഹമീദും ജൂറി ചെയർമാൻ റഹിം പൂവാട്ടുപറമ്പും അറിയിച്ചു.

#letter #award; #Indumenon #multifaceted #talent #award

Next TV

Related Stories
മില്‍മ ഉത്പ്പന്നങ്ങളുമായി 'മിലി കാര്‍ട്ട്'; ഇനി കൈയെത്തും ദൂരത്ത്

Jul 10, 2025 06:51 PM

മില്‍മ ഉത്പ്പന്നങ്ങളുമായി 'മിലി കാര്‍ട്ട്'; ഇനി കൈയെത്തും ദൂരത്ത്

മില്‍മ ഉത്പ്പന്നങ്ങളുമായി മിലി കാര്‍ട്ട് ഇനി കൈയ്യെത്തും ദൂരത്ത്, പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമോബൈല്‍സ് ലിമിറ്റഡ് മില്‍മക്കായി പ്രത്യേകം...

Read More >>
ലോകപ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ കൊയിലാണ്ടി സ്വദേശിനിയുടെ പ്രബന്ധം

Jul 10, 2025 05:02 PM

ലോകപ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ കൊയിലാണ്ടി സ്വദേശിനിയുടെ പ്രബന്ധം

കൊയിലാണ്ടി സ്വദേശിനിയുടെ ഗവേഷണപ്രബന്ധം ലോകപ്രശസ്തമായ നേച്ചര്‍ ജേര്‍ണലില്‍....

Read More >>
നാളികേര കർഷകർക്കായി; വളം വിതരണം ഉദ്ഘാടനം ചെയ്തു

Jul 9, 2025 12:37 PM

നാളികേര കർഷകർക്കായി; വളം വിതരണം ഉദ്ഘാടനം ചെയ്തു

നാളികേര കർഷകർക്കുള്ള വളം വിതരണം സ്ലിപ്പ് കൊടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് ഉദ്ഘാടനം...

Read More >>
ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Jul 7, 2025 10:08 PM

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ്...

Read More >>
രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

Jul 5, 2025 05:48 PM

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ...

Read More >>
Top Stories










News Roundup






GCC News






https://kozhikode.truevisionnews.com/- //Truevisionall