ബേപ്പൂര്‍ : (kozhikode.truevisionnews.com) ബേപ്പൂര്‍ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് മൂന്നാം സീസണിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ ഫ്രൈഡേ കോയ റോഡ് ടീം ജേതാക്കളായി.
കെ പി എൽ കൈപ്പാലമാണ് റണ്ണേഴ്സപ്പ്. രണ്ട് ഗോളുകൾക്കാണ് ഫ്രൈഡേ കോയ റോഡ് വിജയികളായത്. കോഴിക്കോട് ബീച്ചിൽ നടന്ന മത്സരം അക്ഷരാർത്ഥത്തിൽ കാണികളെ ആവേശത്തിലാഴ്ത്തി. പുലർച്ചെ 3.30 നാണ് മത്സരം അവസാനിച്ചത്.
മുഴുവൻ സമയവും മത്സരത്തിന് ആവേശം പകരാൻ കോഴിക്കോട്ടെ കായിക പ്രേമികളും ബീച്ചിലെത്തിയിരുന്നു. സ്പോർട്സ് കൗൺസിൽ മുൻ സംസ്ഥാന പ്രസിഡന്റ് ടി പി ദാസനാണ് മത്സരം ഉദ്ഘാടനം ചെയ്തത്.
പുരുഷ വിഭാഗത്തിൽ, കോഴിക്കോട് ഡെക്കാത്തലോണുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം പിസി ഷൈജു ട്രോഫിയും ക്യാഷ്പ്രൈസും വിതരണം ചെയ്തു.
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ്, ഡി ടി പി സി മാനേജർ നിഖിൽ പി ഹരിദാസ് തുടങ്ങിയവർ സമ്മാനം വിതരണത്തിൽ പങ്കെടുത്തു.
#BeypurInternationalWaterFest: #Friday #Koya #Road #Winners #Football