---
title: "#MTRamesh | വികസനോന്മുഖ ജനകീയ ബജറ്റ് - എം.ടി.രമേശ് "
english_title: "#People #Budget #Development #MTRamesh"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/222354/people-budget-development-mtramesh"
published_at: "2024-07-23T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fc773ac6c5_HHH.jpg"
keywords: []
---

# #MTRamesh | വികസനോന്മുഖ ജനകീയ ബജറ്റ് - എം.ടി.രമേശ് 

> **Lead Summary:** **കോഴിക്കോട് : [ **സമഗ്രമെന്ന് ഒറ്റവാക്കിൽ ഈ ബജറ്റിനെ വിശേഷിപ്പിക്കാൻ സാധിക്കുമെന്ന് എം.ടി.രമേശ്.

## Article Content

**കോഴിക്കോട് : [ **സമഗ്രമെന്ന് ഒറ്റവാക്കിൽ ഈ ബജറ്റിനെ വിശേഷിപ്പിക്കാൻ സാധിക്കുമെന്ന് എം.ടി.രമേശ്.

അടിസ്ഥാന സൗകര്യ വികസനം, വ്യവസായ - വാണിജ്യ മേഖലകളുടെ വളർച്ച, ആരോഗ്യ-വിദ്യഭ്യാസ രംഗത്തെ മുന്നേറ്റം എന്നിവ ലക്ഷ്യംവച്ചുള്ള ഈ ബജറ്റ് രാജ്യത്തിൻ്റെ സമഗ്രവികസനം  ലക്ഷ്യംവച്ച് ദീർഘവീക്ഷണത്തോടെ അവതരിപ്പിച്ചിട്ടുള്ളതാണ്.

യുവാക്കളുടെയും നവസംരംഭകരുടെയും ഉന്നമനം ലക്ഷ്യംവച്ച് നൈപുണ്യ വികസന പദ്ധതികളും ഒപ്പം നവസംരംഭങ്ങൾ ആരംഭിക്കുന്നതിനായുള്ള മുദ്രാവായ്പ പരിധി ഉയർത്തിയതും പ്രതീക്ഷനൽകുന്നതാണ്.

രാജ്യത്തിൻ്റെ നട്ടെല്ലായ കാർഷിക മേഖലയ്ക്കും കർഷകർക്കും പ്രത്യേക ഊന്നൽ ബജറ്റിലുണ്ട്.കാൻസർ മരുന്നിനുള്ള കസ്റ്റംസ് ഡ്യൂട്ടി കുറച്ചതും ആശ്വാസകരമാണ്.

രാജ്യത്തിൻ്റെ നികുതി വരുമാനം ഉയർത്താനും അതേസമയം സാധാരണക്കാരൻ്റെ നികുതിഭാരം കുറയ്ക്കാനം ഈ ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ട്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/222354/people-budget-development-mtramesh)