---
title: "#rescue | കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി "
english_title: "#elderly #woman #rescued #Kozhikode #two #way #flood"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/222107/elderly-woman-rescued-kozhikode-two-way-flood"
published_at: "2024-07-22T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e75a4f2b29_fgfg.jpg"
keywords: []
---

# #rescue | കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി 

> **Lead Summary:** **കോഴിക്കോട്: [ **മുക്കം ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി.

## Article Content

**കോഴിക്കോട്: [ **മുക്കം ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി.

തൊണ്ടിമ്മൽ മരക്കാട്ടുപുറം സ്വദേശിനി താഴത്തു വീട്ടിൽ മാധവി(74) യെയാണ് രക്ഷപ്പെടുത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ മുക്കം അഗസ്ത്യമുഴി പാലത്തിന് സമീപമായിരുന്നു സംഭവം. കുളിക്കാനായി പുഴയിൽ ഇറങ്ങിയ മാധവി ഒഴുക്കിൽപ്പെടുകയായിരുന്നു.

പുഴയിലൂടെ മൂന്ന് കിലോമീറ്ററോളം വയോധിക ഒഴുകിപ്പോയി. പാലത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന ഓട്ടോ ഡ്രൈവർ ദിലീപാണ് പുഴയിൽ ഒരു സ്ത്രീ ഒഴുക്കിൽപ്പെട്ടത് കണ്ടത്.

തുടർന്ന് ഫയർഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ മുക്കം ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി.

പെട്ടെന്ന് തന്നെ അഗ്നിരക്ഷാ സേനാംഗങ്ങളും ദിലീപും അഫ്നാസ്, സജീർ എന്നീ നാട്ടുകാരും പുഴയിലേക്ക് ചാടി, ലൈഫ്ബോയ്, ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെ നീന്തിയെത്തി മാധവിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.

വയോധികയ്ക്ക് കാര്യമായ പരിക്കുകളില്ല. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, അസി. സ്റ്റേഷൻ ഓഫീസർ ഗ്രേഡ് പി. അബ്ദുൽ ഷുക്കൂർ, സേനാംഗംങ്ങളായ ആർ. മിഥുൻ,

കെ. ഷനീബ്, കെ. അഭിനേഷ്, എം.സുജിത്ത്, എം. നിസാമുദ്ധീൻ, കെ. എസ്. ശരത്, വി.എം. മിഥുൻ, കെ.എസ്. വിജയകുമാർ, ചാക്കോ ജോസഫ് എന്നിവരാണ് വയോധികയെ രക്ഷപ്പെടുത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/222107/elderly-woman-rescued-kozhikode-two-way-flood)