---
title: "#MDMA | ഏഴ് ലക്ഷത്തിന്റെ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ "
english_title: "#Kozhikode #native #arrested #MDMA #worth  "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/222125/kozhikode-native-arrested-mdma-worth"
published_at: "2024-07-22T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e8bc6b3e41_t.jpg"
keywords: []
---

# #MDMA | ഏഴ് ലക്ഷത്തിന്റെ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ 

> **Lead Summary:** **കോഴിക്കോട് : [** 230 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിൽ.

## Article Content

**കോഴിക്കോട് : [** 230 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിൽ.

കോഴിക്കോട് വേങ്ങേരി സ്വദേശി ഷിഖിൽ ആണ് അറസ്റ്റിലായത്.

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയും കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നയാളുമാണ് ഷിഖിലെന്ന് പൊലീസ് പറഞ്ഞു.

ഏഴു ലക്ഷത്തിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഷഫീഖ്‌ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ പി. യേശുദാസ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ ശ്രീകുമാർ,

സുജിത്ത്, സിവിൽ എക്സൈസ് ഓഫിസർ ഫെമിൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ ഷബ്ന എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/222125/kozhikode-native-arrested-mdma-worth)