#AKSaseendran | പാലോറമല ജംഗ്ഷനിലെ വെള്ളക്കെട്ട് പ്രശ്നം 15 ദിവസത്തിനുള്ളിൽ പരിഹരിക്കണമെന്ന് മന്ത്രി ശശീന്ദ്രൻ

#AKSaseendran | പാലോറമല ജംഗ്ഷനിലെ വെള്ളക്കെട്ട് പ്രശ്നം 15 ദിവസത്തിനുള്ളിൽ പരിഹരിക്കണമെന്ന് മന്ത്രി ശശീന്ദ്രൻ
Jul 22, 2024 02:18 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) രാമനാട്ടുകര-വെങ്ങളം ബൈപ്പാസിൽ പാലോറമല ജംഗ്ഷനടുത്തെ വെള്ളക്കെട്ട് പ്രശ്നത്തിന് 15 ദിവസത്തിനുള്ളിൽ താൽക്കാലിക പരിഹാരമെങ്കിലും കാണണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ റോഡ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരോട് ആവശ്യപ്പെട്ടു.

ദേശീയപാത വീതികൂട്ടൽ പ്രവൃത്തിയുടെ ഭാഗമായും മഴയുടെ ഭാഗമായും ഇവിടെ വെള്ളം കയറി ജനങ്ങൾ ദുരിതത്തിലാണ്.

പല സ്ഥലങ്ങളിലും റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പഴയ ഓവുചാൽ മെറ്റലും മറ്റ് അവശിഷ്ടങ്ങളും നിറഞ്ഞു അടഞ്ഞുപോയ സ്ഥിതിയുണ്ട്.

ഇവ നീക്കം ചെയ്തു വെള്ളം ഒഴുക്കിവിടണം. പാലോറമല ജംഗ്ഷൻ സന്ദർശിച്ചശേഷം എ സി ഷണ്മുഖദാസ് സ്മാരക ആയുർവേദ ആശുപത്രിയിൽ ചേർന്ന തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്തല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


പഴയ ഓവുചാലിലെ തടസ്സം ഒഴിവാക്കി പുനരുജ്ജീവിപ്പിച്ചാൽ മാത്രം പ്രശ്നം പരിഹരിക്കില്ലെന്നും വെള്ളകെട്ടുള്ള സ്ഥലങ്ങളിൽ പുതിയതായി നിർമിച്ച ഓടയിൽ നിന്ന് വെള്ളം കോരപ്പുഴ പുഴയിലേക്ക് ഒഴുക്കിവിടണമെന്നും ആവശ്യമുയർന്നു.

താത്കാലിക പരിഹാരം 15 ദിവസങ്ങൾക്കുള്ളിൽ ഉണ്ടാക്കാമെന്ന് കരാർ കമ്പനി ഉറപ്പ് നൽകി.

പഴയ ഓവുചാലിന്റെ സ്ലാബ് മാറ്റിയിട്ടു വേണം തടസ്സങ്ങൾ നീക്കം ചെയ്യാൻ.

ഈ പ്രശ്നവും പരിഹാര നിർദ്ദേശങ്ങളും മുൻപ് നടന്ന യോഗത്തിൽ ചൂണ്ടിക്കാണിച്ചിട്ടും നടപ്പായിട്ടില്ല എന്ന് മന്ത്രി ശശീന്ദ്രൻ കരാറുകാരുടെ ശ്രദ്ധയിൽപ്പെടുത്തി.

ഡ്രെയിനേജ്, ഫൂട്ട്പാത്-കം-ഡ്രെയിനേജ് ആക്കി ഉപയോഗിക്കാനും സാധിക്കണം. വെള്ളക്കെട്ട് വിഷയത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചെയ്യേണ്ടത് ചെയ്തിട്ടുണ്ടെന്നും എന്നാൽ ദേശീയപാത ഉദ്യോഗസ്ഥരും കരാറുകാരും നടപടിയെടുത്ത് ജനങ്ങളുടെ ദുരിതങ്ങൾ ഇല്ലാതാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ആയുർവേദ ആശുപത്രിയിൽ നിന്നുള്ള രണ്ട് ഓവുചാലുകൾ ബൈപാസിലെ മുഖ്യ ഓവുചാലുമായി ബന്ധിപ്പിക്കണമെന്ന് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേഷ് യോഗത്തിൽ ആവശ്യപ്പെട്ടു.

യോഗത്തിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ടി പ്രമീള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പി, ഗിരിജ കെ പി, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

#Minister #Saseendran #wants #solve #waterlogging #problem #PaloramalaJunction #days

Next TV

Related Stories
#Award | വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അവാർഡ് നൽകി ആദരിച്ച്‌ കവിത സാഹിത്യ കലാവേദി

Oct 17, 2024 09:55 PM

#Award | വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അവാർഡ് നൽകി ആദരിച്ച്‌ കവിത സാഹിത്യ കലാവേദി

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അഹമ്മദ് ദേവർ കോവിൽ എം എൽ എ, വി ആ ർ സുധീഷ്, യു കെ കുമാരൻമാസ്റ്റർ, വി ടി മുരളി, കെ സി അബു, കവിൽ പി മാധവൻ...

Read More >>
#rickshawdriver | റിക്ഷാഡ്രൈവർ വേഷത്തിൽ അന്താരാഷ്ട്ര സമ്മേളനത്തെ വിസ്മയിപ്പിച്ച് ‘വീര പെൺകൾ’

Oct 17, 2024 07:46 PM

#rickshawdriver | റിക്ഷാഡ്രൈവർ വേഷത്തിൽ അന്താരാഷ്ട്ര സമ്മേളനത്തെ വിസ്മയിപ്പിച്ച് ‘വീര പെൺകൾ’

സഹകരണം ശാക്തീകരണത്തിന് ഉള്ളതാണെന്നും ദുർബ്ബലരും അസംഘടിതരുമായ വിഭാഗങ്ങൾക്കുള്ള അത്താണിയാണു സഹകരണമെന്നും സ്വന്തം വിജയകഥയിലൂടെ അവർ...

Read More >>
#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി

Oct 17, 2024 02:13 PM

#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി

പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന ബോധവത്ക്കരണ പരിപാ ടി നഗരസഭ കൗൺസിലർ പി. രത്നവല്ലി ഉദ്ഘാടനം...

Read More >>
#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

Oct 17, 2024 10:47 AM

#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

സിനി ആർട്ടിസ്റ്റ് ശുഭ ബാബു,സാമൂഹ്യ പ്രവർത്തകൻ ജോൺ സി സി എന്നിവർ ഉപഹാര സമർപ്പണം...

Read More >>
#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

Oct 17, 2024 09:04 AM

#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

അംഗീകൃത ഡീലർമാർ വിവിധ യന്ത്രങ്ങൾക്കാവശ്യമായ സ്പെയർ പാർട്സുകളുടെ ലഭ്യത...

Read More >>
Top Stories










News Roundup