കോഴിക്കോട്: (kozhikode.truevisionnews.com) മലബാറിന്റെ ഐ.ടി തലസ്ഥാനമായ കോഴിക്കോട് സർക്കാർ സൈബര്‍പാര്‍ക്കില്‍ സൈബർ കാർണിവലിനു തുടക്കം.
സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെയും യു.എല്‍ സൈബര്‍പാര്‍ക്കിലെയും ജീവനക്കാര്‍ക്കായാണ് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സൈബര്‍ കാര്‍ണിവൽ സംഘടിപ്പിക്കുന്നത്.
ഫ്‌ളീ മാര്‍ക്കറ്റ്, ഫുഡ് ഫെസ്റ്റിവല്‍, കലാപരിപാടികള്‍, ഡി.ജെ തുടങ്ങിയ വിവിധ പരിപാടികളോടെ സർക്കാർ സൈബര്‍പാര്‍ക്കിലെ സഹ്യ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സൈബര്‍ കാര്‍ണിവല്‍ ബുധനാഴ്ച വൈകിട്ട് സർക്കാർ സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ ഉദ്‌ഘാടനം ചെയ്തു.
സൈബർപാർക്ക് എച്ച് ആർ ആൻഡ് മാർക്കറ്റിങ് ഓഫിസർ അനുശ്രീ എം, എം ടു എച്ച് ഡയറക്ടർ ഹാരിസ്, ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനെ പ്രതിനിധീകരിച്ച് ഗീത മരത്തക്കോട്ട് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾനിറഞ്ഞ വേദിയിൽനിന്ന് ഒഴുകിവരുന്ന സഹ്യ മ്യൂസിക് ക്ലബ്ബ് ബാൻഡിന്റെ പ്രകടനം. പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി യുവത്വവും.
മലബാറിലെ ടെക്കികളുടെ ആഘോഷത്തിൽ കുടുംബത്തോടെയാണ് ജീവനക്കാർ എത്തിയത്. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ ഉൾപ്പടെയുള്ളവരുടെ അടക്കം ഒട്ടേറെ സ്റ്റാളുകൾ ഫ്‌ളീ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. ഇന്ന് ഡി.ജെ ഉൾപ്പടെയുള്ള കലാപരിപാടികൾ നടക്കും.
#CyberCarnival; #Celebration #techies #begins #Sarkar #Cyberpark