കോഴിക്കോട്: (kozhikode.truevisionnews.com) മദ്യപിക്കാന്‍ വിസമ്മതിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.
കോഴിക്കോട് പുതിയങ്ങാടി സ്വദേശിയാണ് പിടിയിലായത്. കഴുത്തില്‍ കത്തിക്കൊണ്ട് മുറിവേല്‍പ്പിച്ചായിരുന്നു കൊലപാതക ശ്രമം. പുതിയങ്ങാടി സ്വദേശി കോയമോന്‍ എന്ന പള്ളിക്കണ്ടി ഫൈറൂസിനിയാണ് വെള്ളയിൽ പൊലീസ് അറസ്റ്റുചെയ്തത്.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സുഹൃത്ത് പള്ളിക്കണ്ടി ഷാനിർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.
ഒരുമിച്ച് മീന്‍പിടിത്തത്തിന് പോകാറുള്ള സുഹൃത്തുക്കളാണ് ഫൈറൂസും ഷാനിറും. ഇന്നലെയും ഇരുവരും ഒരുമിച്ച് കടലില്‍ പോയിരുന്നു. വൈകുന്നേരം ഫൈറൂസ് മദ്യപിക്കാന്‍ തുടങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഷാനിറിനോടും മദ്യം കഴിക്കാന്‍ പറഞ്ഞു.
ഷാനിര്‍ വിസമ്മതിച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നീട് നാട്ടുകാരോട് രോഷാകുലനായ ഫൈറൂസിനെ ഷാനിര്‍ തടഞ്ഞതും പ്രകോപനത്തിന് കാരണമായി. ശേഷം രാത്രി വീട്ടുപരിസരത്തുവച്ചാണ് ഷാനിറിനെ ഫൈറൂസ് ആക്രമിച്ചത്.
ഷാനിര്‍ ബൈക്കില്‍ ഇരിക്കവെ പുറകിലൂടെയെത്തി കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ തടഞ്ഞുവച്ചാണ് ഷാനിറിനെ പൊലീസിന് കൈമാറിയത്. ഇരുവരും തമ്മില്‍ മറ്റെന്തെങ്കിലും വൈരാഗ്യമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
#Man #arrested #attempting #murder #friend #refused #drink #alcohol