കോഴിക്കോട്: (kozhikode.truevisionnews.com) കോഴിക്കോട് കോടഞ്ചേരിയില്‍ മരം മുറിക്കാനായി കയറിയയാള്‍ മരത്തില്‍ കുടുങ്ങി.
കോടഞ്ചേരി പഞ്ചായത്തിലെ കരിമ്പാല കുന്നില്‍ വ്യാഴാഴ്ച രാവിലെ 10.30 - ഓടെയാണ് സംഭവം. ഗിരീഷ് എന്നയാളാണ് മരത്തില്‍ കുടുങ്ങിയത്.
മരം മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി ചില്ലകള്‍ മുറിക്കാനായി മരത്തിന്റെ മുകളില്‍ കയറിയ ഗിരീഷിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു .
തുടര്‍ന്ന് കൂടെ ജോലിചെയ്തിരുന്നവര്‍ മരത്തില്‍ കയറി ഗിരീഷിനെ കയറുപയോഗിച്ച് മരത്തില്‍ കെട്ടിനിര്‍ത്തി. മുക്കം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ ശേഷമാണ് ഗിരീഷിനെ താഴെയിറക്കിയത്.
ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
#Man #climbed #down #trees #Kozhikode #trapped #tree #Mukkom #FireForce #Saviour