കോഴിക്കോട്: (kozhikode.truevisionnews.com) വിദ്യാർത്ഥി ബസ്സിൽ നിന്ന് റോഡിൽ വീണുണ്ടായ അപകടത്തിൽ സ്വകാര്യ ബസ്സ് ജീവനക്കാരുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
ബാലുശ്ശേരി നരിക്കുനി മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന നൂറാ ബസ്സിലെ ഡ്രൈവർ കുന്ദമംഗംലം സ്വദേശി എം.പി മുഹമ്മദ് കണ്ടക്ടർ കുട്ടമ്പൂർ സ്വദേശി എം.പി മുഹമ്മദ്, കണ്ടക്ടർ കുട്ടമ്പൂർ സ്വദേശി യു.കെ അബ്ബാസ് എന്നിവരുടെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്.
ജീവനക്കാർ മൂന്ന് ദിവസം എടപ്പാളിലെ മോട്ടോർ വാഹന വകുപ്പ് ഐഡിടിആറിൽ ക്ലാസിൽ പങ്കെടുക്കണമെന്നും ജോ. ആർടിഒ അറിയിച്ചു.
ബാലുശ്ശേരിയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന ബസ്സ് പുന്നശ്ശേരിയിൽ നിർത്തിയപ്പോൾ വിദ്യാർത്ഥി ബസ്സിൽ നിന്ന് വീണ് പരിക്കേൽക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും ബസ് നിർത്താതെ പോയി. തുടർന്ന് വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി.
#Student #falls #bus #accident #Employees #licenses #suspended