കോഴിക്കോട്: (kozhikode.truevisionnews.com) കോഴിക്കോട് കലക്ടർ ആയി സ്നേഹിൽകുമാർ സിംഗ് ചുമതലയേറ്റു.
കുടുംബസമേതം ഭാര്യക്കും മകൾക്കുമൊപ്പം എത്തിയുമാണ് ഇന്ന് രാവിലെ അദ്ദേഹം ചുമതലയേറ്റത്.
2 വർഷത്തിനകം നഗരത്തിന്റെ മാലിന്യപ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് വീണ്ടും ഈ സ്നേഹ നഗരത്തിലേക്ക് എത്തുന്നതെന്ന് നിയുക്ത കലക്ടർ സ്നേഹിൽകുമാർ സിങ് വ്യക്തമാക്കിയിരുന്നു.
കോഴിക്കോട് പരിഹാരം തേടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മാലിന്യനിർമാർജനമാണെന്നും സബ് കലക്ടറായി ഈ നഗരത്തിൽ ചുമതല വഹിച്ച കാലത്ത് അതു ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട്ടുകാരുടെ സഹകരണം ഉറപ്പായാൽ അതു സാധിക്കും.
നമ്മുടെ ലക്ഷ്യം നല്ലതാണെങ്കിൽ എല്ലാ പിന്തുണയും നൽകുന്നവരാണ് കോഴിക്കോട്ടുകാർ. സർക്കാർ ഓഫിസുകളിൽ സഹായം തേടിയെത്തുന്നവർക്ക് ലളിതവും ഇടനിലക്കാരില്ലാത്തതുമായ സേവനം ഉറപ്പാക്കുകയാണ് രണ്ടാമത്തെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് സ്റ്റേഷനിലായാലും മറ്റു സർക്കാർ ഓഫിസുകളിലായാലും അത് ഉറപ്പാക്കണം.
ഐടി മിഷൻ ഡയറക്ടറായ കാലത്ത് ഇതിന്റെ ആവശ്യകതയും സാധ്യതയും ബോധ്യപ്പെട്ടതാണ്. മൂന്നാമത്തെ ലക്ഷ്യം കോഴിക്കോടിന്റെ വിനോദസഞ്ചാര സാധ്യത ദേശീയവും രാജ്യാന്തരവുമായ തലത്തിലേക്ക് ഉയർത്തുകയാണ്.
വലിയ വിനോദസഞ്ചാര സാധ്യതയാണ് കോഴിക്കോടിനുള്ളത്. അതിനു യോജിച്ച വഴികൾ കണ്ടെത്തി അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
#Kozhikode #SnehilKumarSingh #appointed #Collector #Kozhikode.