#SnehilKumar | കലക്ടർ സ്നേഹിൽകുമാർ ഇന്നു ചുമതലയേൽക്കും

#SnehilKumar | കലക്ടർ സ്നേഹിൽകുമാർ ഇന്നു ചുമതലയേൽക്കും
Oct 19, 2023 11:21 AM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) 2 വർഷത്തിനകം നഗരത്തിന്റെ മാലിന്യപ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് വീണ്ടും ഈ സ്നേഹ നഗരത്തിലേക്ക് എത്തുന്നതെന്ന് ഇന്നു ചുമതലയേൽക്കുന്ന നിയുക്ത കലക്ടർ സ്നേഹിൽകുമാർ സിങ്.

കോഴിക്കോട് പരിഹാരം തേടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മാലിന്യനിർമാർജനം. സബ് കലക്ടറായി ഈ നഗരത്തിൽ ചുമതല വഹിച്ച കാലത്ത് അതു ബോധ്യപ്പെട്ടതാണ്.

കോഴിക്കോട്ടുകാരുടെ സഹകരണം ഉറപ്പായാൽ അതു സാധിക്കും. നമ്മുടെ ലക്ഷ്യം നല്ലതാണെങ്കിൽ എല്ലാ പിന്തുണയും നൽകുന്നവരാണ് കോഴിക്കോട്ടുകാർ.

കോഴിക്കോട്ട് വിജയിച്ചാൽ അതു കേരളത്തിനുതന്നെ മൊത്തം മാതൃകയാക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സർക്കാർ ഓഫിസുകളിൽ സഹായം തേടിയെത്തുന്നവർക്ക് ലളിതവും ഇടനിലക്കാരില്ലാത്തതുമായ സേവനം ഉറപ്പാക്കുകയാണ് രണ്ടാമത്തെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സ്റ്റേഷനിലായാലും മറ്റു സർക്കാർ ഓഫിസുകളിലായാലും അത് ഉറപ്പാക്കണം. ഐടി മിഷൻ ഡയറക്ടറായ കാലത്ത് ഇതിന്റെ ആവശ്യകതയും സാധ്യതയും ബോധ്യപ്പെട്ടതാണ്.

മൂന്നാമത്തെ ലക്ഷ്യം കോഴിക്കോടിന്റെ വിനോദസഞ്ചാര സാധ്യത ദേശീയവും രാജ്യാന്തരവുമായ തലത്തിലേക്ക് ഉയർത്തുകയാണ്. വലിയ വിനോദസഞ്ചാര സാധ്യതയാണ് കോഴിക്കോടിനുള്ളത്. അതു പ്രയോജനപ്പെടുത്തണം. അതിനു യോജിച്ച വഴികൾ കണ്ടെത്തുകയാണ് പ്രധാനം.

#Collector #SnehilKumar #charge #today

Next TV

Related Stories
ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Jul 7, 2025 10:08 PM

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ്...

Read More >>
രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

Jul 5, 2025 05:48 PM

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ...

Read More >>
Top Stories










News Roundup






Entertainment News





https://kozhikode.truevisionnews.com/- //Truevisionall