കോഴിക്കോട്: (kozhikode.truevisionnews.com) സഭ വടകരയും നാട്ടകം കലാസാംസ്‌കാരിക വേദിയും നടമ്മേൽ സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലകേരള നാടകോത്സവം 'അരുത്' ഡിസംബർ 7 മുതൽ 13 വരെ നടക്കുന്ന പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗതസംഘം ചെയർമാനായി അഡ്വ: ജ്യോതിലക്ഷ്മി പൂമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും, ജനറൽ കൺവീനർ ഒ. രമേശൻ,
ട്രെഷറർ ബാബു മണ്ടോടി, വൈസ് ചെയർമാൻ ബാബു. സി, വിജയൻ മാസ്റ്റർ, ജോയിന്റ് കൺവീനർ ഷാജു വി. പി, വിനോദ് മാസ്റ്റർ, മുനീർ മാസ്റ്റർ എന്നിവരെ തിരഞ്ഞെടുത്തു.
നാട്ടകം നടമ്മേൽ സെക്രട്ടറി അനീഷ് എ. കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വിനോദൻ കെ അധ്യക്ഷത വഹിച്ചു. ലിഗേഷ് .കെ ചടങ്ങിന് നന്ദി പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികളായ, രജിന്ദ്രൻ കപ്പള്ളി, ടി കെ രാജൻ, കെ പി ബാലൻ, പി കെ രാഘവൻ മാസ്റ്റർ, ഒ രാമചന്ദ്രൻ എന്നിവർ ചടങ്ങിന് നേതൃത്വം വഹിച്ചു.
#second #AkhilaKeralaTheatreFestival #welcome #group #formed