കോഴിക്കോട്: (kozhikode.truevisionnews.com) ഫറോഖിൽ 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു.
നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ആളുകളെ കടിച്ച നായ ടിപ്പർ ലോറിയിടിച്ച് ചത്തു. നെല്ലൂരിലാണ് സംഭവം.
ആകെ 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതിൽ പത്തുവയസ്സുകാരിയും ഉൾപ്പെടുന്നുണ്ട്.
ഗുരുതരമായി പരിക്കേറ്റ 4 പേരിൽ ഒരാളുടെ മുഖത്ത് നിന്ന് മൂക്ക് അറ്റുപോയതായി വിവരം. നാലുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ആളുകളെ ആക്രമിച്ച് ഓടിപോകുന്നതിനിടെയാണ് നായ ടിപ്പറിൽ കയറി ചത്തത്. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് വ്യക്തമല്ല. നായയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
#StrayDogAttack #Kozhikode #Farokh #people #bitten