കോഴിക്കോട്: (kozhikode.truevisionnews.com) കൊടുവള്ളിയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീകൂടി മരിച്ചു.
വാവാട് സ്വദേശി സുഹറയാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് റോഡ് മുറിച്ച് കടക്കുന്നതിനെ അഞ്ചുസ്ത്രീകളെ കാറിടിച്ച് വീഴ്ത്തിയത്.
ഇതുവരെ മൂന്ന് പേർ മരിച്ചു. വിവാഹവീട്ടിൽ പോയി മടങ്ങുകയായിരുന്നു ഇവർ.
കൊടുവള്ളിയിൽ നിന്ന് താമരശ്ശേരിയിലേക്ക് പോകുകയായിരുന്ന കാറാണ് ഇവരെ ഇടിച്ച് തെറിപ്പിച്ചത്.
#Woman #Injured #Car #Koduvally #dies