കോഴിക്കോട്: (kozhikode.truevisionnews.com) കോഴിക്കോട് വനിതാ പൊലീസ് സ്‌റ്റേഷന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി 50 വനിതാ പൊലീസ് ഉദ്യോഗസ്ഥർ രക്തം നൽകി.
കോട്ടപ്പറമ്പ് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രക്തം നൽകിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കംകുറിച്ചത്.
രോഗികൾക്കായി മുടി ദാനം ചെയ്യൽ, ബോധവത്കരണ പരിപാടികൾ അടക്കമുള്ളവ വരും ദിവസങ്ങളിൽ നടക്കും.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതോടെ വനിതകളുടെ സംരക്ഷണമടക്കം മുൻനിർത്തിയാണ് വനിത പൊലീസ് സ്റ്റേഷൻ എന്ന ആശയം രാജ്യത്ത് നടപ്പാക്കിയത്.
പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് 1973 ഒക്ടോബർ 27ന് രാജ്യത്തെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചത്.
മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി കമീഷണർ കെ ഇ ബൈജു അധ്യക്ഷനായി.
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജേന്ദ്ര രാജ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി ആർ രഗീഷ് എന്നിവർ സംസാരിച്ചു.
#First #womanpolicestation