കോഴിക്കോട്: (kozhikode.truevisionnews.com) കേരള മാപ്പിള കലാ അക്കാദമി ചാപ്റ്റർ സംഗമങ്ങൾ ജില്ലയിൽ തുടക്കമായി. കോഴിക്കോട് സിറ്റി ചാപ്റ്റർ സംഗമം ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് ടി കൊടുവള്ളി ഉദ്ഘാടനം ചെയ്തു.
സിറ്റി ചാപ്റ്റർ പ്രസിഡന്റ് അനസ് പരപ്പിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിന് ജനറൽ സെക്രട്ടറി റാഷിദ് അഹമ്മദ് സ്വാഗതം പറഞ്ഞു.
സംസ്ഥാന ചാരിറ്റി വിംഗ് ചെയർമാൻ കെ കെ മുഹമ്മദ് റഫീഖ്, ജില്ലാ ട്രഷറർ ഫസൽ വെള്ളായിക്കോട്, നസീറ ബക്കർ, എം കെ ജലീൽ, ഫൈസൽ സമാൻ, പി എം ഇഖബാൽ, ലത്തീഫ് മാങ്കാവ്, പി മുസ്തഫ, സത്താർ മാസ്റ്റർ, റിട്ട. ആർ ടി ഒ : സഫറുള്ള, സി എ സലീം, റാഫി ഹാജി, മുജീബ് റഹ്മാൻ, ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.
17 ന് കൊയിലാണ്ടിയിലും, 18 ന് കുറ്റിയാടിയിലും, 19 ന് കൊടുവള്ളിയിലും 20 ന് വടകരയിലും, 21 ന് നാദാപുരത്തും, 22 ന് രാമനാട്ടുകരയിലും, 23 ന് പേരാമ്പ്രയിലും ചാപ്റ്റർ സംഗമങ്ങൾ തുടർന്ന് നടക്കും.
#MapilaKalaAcademy#chapter#meetings#Kozhikode