കോഴിക്കോട്: (kozhikode.truevisionnews.com) ബാലുശേരിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. അരക്കിലോയോളം തൂക്കം വരുന്ന കഞ്ചാവുമായി നന്മണ്ട കല്ലുക്കണ്ടിയില്‍ സാരംഗ് പോലീസിന്റെ പിടിയിലായി.
പേരാമ്പ്ര ഡി വൈ എസ് പി കുഞ്ഞിമോയീന്‍ കുട്ടിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സ്‌ക്വാഡും ബാലുശ്ശേരി പോലീസും സംയുക്തമായി നടത്തിയപരിശോധനയിലാണ് നന്മണ്ടയില്‍ വച്ച് പ്രതി പിടിയിലാകുന്നത്.
പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
പ്രതിയുടെ പേരില്‍ ഇതിന് മുന്‍പും ലഹരി വിറ്റ സംഭവത്തില്‍ കേസ് നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
#Ganja #poaching #again #Balushery