കോഴിക്കോട്: (kozhikode.truevisionnews.com) പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി പിക് അപ്പും മൊബൈൽ ഫോണും പണവും കവർന്ന അഞ്ചംഗ സംഘം അറസ്റ്റിൽ.
ചെട്ടിപ്പടി ഉള്ളാണം സ്വദേശി വി.സി. ഷബീർ (ചാള ബാബു-38), പെരുമുഖം സ്വദേശി കെ. ധനീഷ് (കുട്ടാപ്പി-30), കരുവൻതുരുത്തി സ്വദേശിയും ഇപ്പോൾ കൊട്ടപ്പുറത്ത് വാടകക്ക് താമസിക്കുകയും ചെയ്യുന്ന കെ.എം. മുഹമ്മദ് മർജാൻ (31), ബേപ്പൂർ സ്വദേശിയും ഇപ്പോൾ വൈദ്യരങ്ങാടി വാടകക്ക് താമസിക്കുകയും ചെയ്യുന്ന
പി.പി. മുഹമ്മദ് ഷിബിൻ (34), വൈദ്യരങ്ങാടി തെക്കേപ്പുറം സൽമാനുൽ ഫാരിസ് (21) എന്നിവരെയാണ് ഡി.സി.പി കെ.ഇ. ബൈജുവിന്റെ കീഴിലെ സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ഹരീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് പിടികൂടിയത്.
വ്യാഴാഴ്ച വൈകീട്ട് രാമനാട്ടുകര ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം.
കർണാടകയിൽനിന്ന് വാഹനത്തിൽ തണ്ണിമത്തനുമായി വന്ന യുവാവ് രാമനാട്ടുകര ബസ് സ്റ്റാൻഡ് പരിസരത്ത് വിൽപന നടത്തുന്നതിനിടെ ബൈക്ക് കുറുകെയിട്ട് തടഞ്ഞ് മൂന്നുപേർ വണ്ടിയിൽ കയറുകയും രണ്ടുപേർ ബുള്ളറ്റിൽ പിന്തുടരുകയും ചെയ്തു.
#Pickup #mobile #stolen #police #group #five #arrested