കോഴിക്കോട്: (kozhikode.truevisionnews.com) ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ സിനിമ നിര്‍മാതാവും 'മാതൃഭൂമി' ഡയറക്ടറും വ്യവസായിയും എ.ഐ.സി.സി. അംഗവുമായ പി.വി. ഗംഗാധരന്‍റെ സംസ്കാരം നാളെ നടക്കും.
ഇന്ന് വൈകിട്ട് കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചു. ഇന്ന് രാവിലെ ആശുപത്രിയിൽ നിന്ന് കോഴിക്കോട് ആഴ്ചവട്ടത്തെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ മേയർ ഡോ. ബീന ഫിലിപ്, മന്ത്രി അഹമ്മദ് ദേവർ കോവിൽ, സംവിധായകൻ ഹരിഹരൻ, രജ്ഞിത്ത്, ജോയ്മാത്യു തുടങ്ങി രാഷ്ട്രീയ, സിനിമ ലോകത്തെ നിരവധി പ്രമുഖര് അന്ത്യാഞ്ജലി അർപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി സീനിയർ അസോസിയേറ്റ് എഡിറ്റർ ഷാജഹാൻ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് കെ ടി സി ഓഫീസിൽ ജീവനക്കാരുൾപ്പെടെ പിവിജിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
തുടർന്നായിരുന്നു ടൗൺഹാളിലെ പൊതുദർശനം. രാത്രിയോടെ മൃതദേഹം ആഴ്ചവട്ടത്തെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകീട്ട് ആറുമണിക്ക് വീട്ടു വളപ്പിൽ ആണ് സംസ്കാരം.
നാളെ രാത്രി ഏഴിന് ടൗൺ ഹാളിൽ അനുശോചന യോഗം ചേരും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 6.30 നായിരുന്നുഅന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
പേസ് മേക്കർ ഘടിപ്പിച്ചുവെങ്കിലും നില മെച്ചപ്പെട്ടിരുന്നില്ല. മാതൃഭൂമിയുടെയും കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെയും ഡയറക്ടര്‍ ആയിരുന്നു.
#Kozhikode #pays #tribute #PVGangadharan #cremation #tomorrow #evening