---
title: "#maoist | കോഴിക്കോട് മലയോര മേഖലയിലെ പൊലീസ് സ്റ്റേഷനുകളിൽ മാവോയിസ്റ്റ് ഭീഷണി; സുരക്ഷ വർധിപ്പിച്ചു"
english_title: "#maoist #threat #police #stations #Kozhikode #hills #enhanced #security"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/152759/maoist-threat-police-stations-kozhikode-hills-enhanced-security"
published_at: "2023-10-11T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526961495850_maiost.jpg"
keywords: []
---

# #maoist | കോഴിക്കോട് മലയോര മേഖലയിലെ പൊലീസ് സ്റ്റേഷനുകളിൽ മാവോയിസ്റ്റ് ഭീഷണി; സുരക്ഷ വർധിപ്പിച്ചു

> **Lead Summary:** **കോഴിക്കോട് : [** കോഴിക്കോട് മലയോര മേഖലയിലെ അഞ്ചു പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിച്ചു. മാവോയിസ്റ്റുകളുടെ ആക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ വിവരത്തെ തുടർന്നാണ് സുരക്ഷ വർധിപ്പിച്ചത്.

## Article Content

**കോഴിക്കോട് : [** കോഴിക്കോട് മലയോര മേഖലയിലെ അഞ്ചു പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിച്ചു. മാവോയിസ്റ്റുകളുടെ ആക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ വിവരത്തെ തുടർന്നാണ് സുരക്ഷ വർധിപ്പിച്ചത്.

വയനാട് ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കോഴിക്കോട് ജില്ലയിലും സുരക്ഷ വർധിപ്പിച്ചത്.

കോഴിക്കോട് ജില്ലയിലെ വളയം , തൊട്ടിൽപ്പാലം, താമരശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി എന്നീ പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷയാണ് നിലവിൽ വർധിപ്പിച്ചത്. ഈ പൊലീസ് സ്റ്റേഷനുകളുടെ ഗേറ്റുകൾ നിലവിൽ പൂട്ടിയിട്ടുണ്ട്.

പുറമെ നിന്ന് ആളുകൾ സ്റ്റേഷനുകളിലേക്ക് എത്തുകയാണെങ്കിൽ പരിശോധനകൾക്ക് ശേഷം മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/152759/maoist-threat-police-stations-kozhikode-hills-enhanced-security)