കോഴിക്കോട് : (kozhikode.truevisionnews.com) കോഴിക്കോട് മലയോര മേഖലയിലെ അഞ്ചു പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിച്ചു. മാവോയിസ്റ്റുകളുടെ ആക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ വിവരത്തെ തുടർന്നാണ് സുരക്ഷ വർധിപ്പിച്ചത്.
വയനാട് ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കോഴിക്കോട് ജില്ലയിലും സുരക്ഷ വർധിപ്പിച്ചത്.
കോഴിക്കോട് ജില്ലയിലെ വളയം , തൊട്ടിൽപ്പാലം, താമരശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി എന്നീ പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷയാണ് നിലവിൽ വർധിപ്പിച്ചത്. ഈ പൊലീസ് സ്റ്റേഷനുകളുടെ ഗേറ്റുകൾ നിലവിൽ പൂട്ടിയിട്ടുണ്ട്.
പുറമെ നിന്ന് ആളുകൾ സ്റ്റേഷനുകളിലേക്ക് എത്തുകയാണെങ്കിൽ പരിശോധനകൾക്ക് ശേഷം മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.
#maoist #threat #police #stations #Kozhikode #hills #enhanced #security