ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ജനുവരി 16 മുതൽ കൊച്ചിയിൽ

ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ജനുവരി 16 മുതൽ കൊച്ചിയിൽ
Jul 8, 2025 03:13 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സിബിഷന്റെ രണ്ടാമത് എഡിഷൻ 2026 ജനുവരി 16 മുതൽ 18 വരെ കൊച്ചി അഡ്‌ലക്‌സ് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസ്സിയേഷൻ (കെ.എസ്.എസ്.ഐ.എ.), മെട്രോ മാർട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ വ്യവസായ വകുപ്പിന്റെയും എം.എസ്.എം.ഇ. മന്ത്രാലയം ഭാരത സർക്കാരിന്റെയും സഹകരണത്തോടെയാണ് മൂന്നു ദിവസം നീളുന്ന വ്യാവസായിക മേള കേരളത്തിൽ സംഘടിപ്പിക്കുന്നത്. കെ.എസ്.എസ്.ഐ.എ.യുടെ ഇരുപതോളം അഫിലിയേറ്റഡ് സംഘടനകളും ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയുമായി സഹകരിക്കും.

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള അഞ്ഞൂറോളം പ്രമുഖരായ മെഷിനറി നിർമ്മാതാക്കൾ തങ്ങളുടെ ഉൽപന്നങ്ങളും മെഷിനറികളും മേളയിൽ പ്രദർശിപ്പിക്കും. കേരളം, കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഡൽഹി, ഉത്തർ പ്രദേശ്, ആന്ധ്ര പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മെഷിൻ നിർമ്മാതാക്കളും ചൈന, യു.കെ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജർമ്മനി, കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മെഷിൻ നിർമ്മാതാക്കളുടെ പ്രതിനിധികളും മേളയിൽ അണിനിരക്കും. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ, പ്രസന്റേഷനുകൾ, പുതിയ ഉൽപന്നങ്ങളുടെ ഉദ്ഘാടനം, സംവാദങ്ങൾ തുടങ്ങിയവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ബയർ സെല്ലർ മീറ്റീംഗുകൾ, വെന്റർ ഡെവലപ്പ്മെന്റ് പ്രോഗ്രാമുകൾ തുടങ്ങിയവും മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കും.

പുതിയ വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സംരംഭകരെ മെഷിനറി നിർമ്മാതാക്കളുമായി ബന്ധപ്പെടുത്തും. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തികളെയും, ബിസിനസ്സ് വിപുലീകരണത്തിന് ലോണുകൾ ആവശ്യമുള്ള സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി വിവിധ ബാങ്കുകളുടെ ഹെൽപ്പ് ഡെസ്കുകൾ എക്സിബിഷനിൽ സജ്ജീകരിക്കും. എം.എസ്.എം.ഇ. വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സ്റ്റാളുകൾ സജ്ജീകരിക്കും.

കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ എക്സിബിഷനും അതിനോടനുബന്ധിച്ചുള്ള വ്യവസായ സംഗമവുമാവും ഇത്തവണ നടക്കുകയെന്ന് കെ.എസ്.എസ്.ഐ.എ. സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീൻ പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള അയ്യായിരം വ്യവസായികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വ്യവസായി സംഗമവും എക്സപോയുടെ ഭാഗമായി നടക്കും.

സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക പവലിയനൊരുക്കും. മാധ്യമ ലോകത്തെ പ്രമുഖരും യുവ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന പാനൽ ചർച്ചകളും സംഘടിപ്പിക്കും. സംരംഭകർക്ക് സാങ്കേതിക പരിജ്ഞാനം നൽകുന്നതിലൂടെ ഉൽപ്പാദന ക്ഷമത കൂട്ടാനും കമ്പനികളുടെ സാമ്പത്തിക ഭദ്രത ഉറപ്പിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുപതിനായിരത്തിലധികം ട്രേഡ് സന്ദർശകർ മേള സന്ദർശിക്കുമെന്ന് ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സിബിഷൻ സംഘാടക സമിതി ചെയർമാൻ കെ.പി.രാമചന്ദ്രൻ നായർ പറഞ്ഞു. തദ്ദേശീയരായ വ്യവസായികളെ ആഗോള വ്യാപാര ശൃംഖലയുമായി ബന്ധിപ്പിക്കുവാൻ വിവിധ പരിപാടികൾ മേളയിൽ ആസൂത്രണം ചെയ്യുമെന്നു കെ.പി രാമചന്ദ്രൻ നായർ പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിൽ വ്യവസായികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്ന് ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്പോ സി.ഇ.ഒ. സിജി നായർ പറഞ്ഞു. വിവിധതരം റോബോട്ടുകൾ, സെൻസറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അനുബന്ധ മെഷിനറികൾ, കൺസ്ട്രക്ഷൻ, ഒാട്ടോമൊബൈൽ, മാനുഫാക്ചറിംഗ്, ഹോസ്പിറ്റാലിറ്റി, കാർഷിക മേഖലകളിൽ ഉപയോഗപ്പെടുത്താവുന്ന മെഷിനിറികൾ തുടങ്ങിയവയുടെ പ്രദർശനം കേരളത്തിലെ വ്യവസായ വളർച്ചയ്ക്ക് സഹായകരമാകുമെന്നു സിജി നായർ പറഞ്ഞു.

കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീൻ, ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.രാമചന്ദ്രൻ നായർ, എക്പോ സി.ഇ.ഒ. സിജി നായർ, കെ.എസ്.എസ്.ഐ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഫസലുദ്ദീൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസഹാക്ക്.കെ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ സി.എസ്, , കെ.എസ്.എസ്.ഐ.എ ന്യൂസ് എഡിറ്റർ സലിം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.iiie.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ 9947733339 /9995139933. ഇമെയിൽ - [email protected]

India International Industrial Expo to be held in Kochi from January 16

Next TV

Related Stories
തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

Jul 16, 2025 02:18 PM

തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്‍ക്കാരിന്...

Read More >>
ബോചെ സ്‌ക്രാച് & വിന്‍ വിജയികള്‍ക്കുള്ള ക്യാഷ്പ്രൈസുകള്‍ വിതരണം ചെയ്തു

Jul 16, 2025 02:11 PM

ബോചെ സ്‌ക്രാച് & വിന്‍ വിജയികള്‍ക്കുള്ള ക്യാഷ്പ്രൈസുകള്‍ വിതരണം ചെയ്തു

പുതുതായി വിപണിയിലെത്തിയ ബോചെ ബ്രഹ്മി ടീ സ്‌ക്രാച് & വിന്നിലൂടെ സമ്മാനാര്‍ഹ രായവര്‍ക്ക് ക്യാഷ്പ്രൈസുകള്‍ വിതരണം ചെയ്തു....

Read More >>
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026; രജിസ്ട്രേഷൻ ആരംഭിച്ചു

Jul 15, 2025 04:25 PM

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026; രജിസ്ട്രേഷൻ ആരംഭിച്ചു

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026, രജിസ്ട്രേഷൻ...

Read More >>
ആരോഗ്യസേവനം ഇനി വിരൽത്തുമ്പിൽ; 'അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ' എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു

Jul 10, 2025 05:20 PM

ആരോഗ്യസേവനം ഇനി വിരൽത്തുമ്പിൽ; 'അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ' എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു

'അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ' എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം...

Read More >>
കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ സി.ഐ.എ.എസ്.എല്‍; 50 കോടി മുതല്‍ മുടക്കില്‍ മൂന്നാമത്തെ ഹാങ്ങര്‍ ഒരുങ്ങുന്നു

Jul 9, 2025 06:38 PM

കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ സി.ഐ.എ.എസ്.എല്‍; 50 കോടി മുതല്‍ മുടക്കില്‍ മൂന്നാമത്തെ ഹാങ്ങര്‍ ഒരുങ്ങുന്നു

കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് 50 കോടിയുടെ മെഗാ പദ്ധതിയുമായി...

Read More >>
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

Jul 7, 2025 02:33 PM

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു...

Read More >>
Top Stories










News Roundup






Entertainment News





https://kozhikode.truevisionnews.com/- //Truevisionall