കൂരാച്ചുണ്ട് : (kozhikode.truevisionnews.com) പഹൽഗാം ഭീകരാക്രമണത്തിനെതിരെ കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു.
ഡിസിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട ഉദ്ഘാടനം ചെയ്തു. നിയുക്ത മണ്ഡലം പ്രസിഡൻ്റ് ജോസ് വെളിയത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിസാം കക്കയം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രാജു കിഴക്കേകര, സജി വെങ്കിട്ടയ്ക്കൽ, കുര്യൻ ചെമ്പനാനി, ജെറിൻ കുര്യാക്കോസ്, മനു ചേലാപറമ്പത്ത്, ജ്യോതിഷ് രാരപ്പൻകണ്ടി, വി.ജെ.സെബാസ്റ്റ്യൻ, കെ.സി.സണ്ണി എന്നിവർ സംസാരിച്ചു.
#Pahalgamterrorattack #Protest #flame #Koorachund