തിരുവങ്ങൂർ : (kozhikode.truevisionnews.com) സൈരി തിരുവങ്ങൂരിന്റെ 51 ആം വാർഷിക സമാപനം പ്രശസ്ത നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ. രഘുനാഥ് അധ്യക്ഷനായി.
മാധ്യമ പ്രവർത്തകൻ വിനീത് പൊന്നാടത്ത്, അഭിനേതാവ് ഭാസ്കരൻ വെറ്റിലപ്പാറ, വായനാ മത്സര വിജയി സുനിഷ കൽഹാരം എന്നിവർക്ക് മെമെന്റോ നൽകി മുഹമ്മദ് പേരാമ്പ്ര ആദരിച്ചു.
മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായ വന്ദന ബാബു,, സുധൻ വെങ്ങളം, കാർത്തിക് ആർ കൃഷ്ണ, നന്ദന പി കെ, എന്നിവർക്കുള്ള ഉപഹാരം വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർ വിജയൻ കണ്ണഞ്ചേരി, നേതൃ സമിതി കൺവീനർ കെ വി സന്തോഷ് എന്നിവർ പങ്കെടുത്തു.
തുടർന്ന് വിവിധ നാടകങ്ങൾ, നൃത്ത നിർത്യ ങ്ങൾ, കരോക്കെ ഗാനമേള എന്നിവ അവതരിപ്പിച്ചു. പി. കെ പ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വത്സൻ പല്ലവി നന്ദിയും പറഞ്ഞു.
#Saireeanniversary #Celebration #concludes