കൂരാച്ചുണ്ട് : (kozhikode.truevisionnews.com) പാചകവാതക - ഇന്ധന വില വർധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കൂരാച്ചുണ്ട് അങ്ങാടിയിൽ അർബാന ഉന്തി പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം ജെറിൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജോസ്ബിൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
സന്ദീപ് കളപ്പുരയ്ക്കൽ, ജ്യോതിഷ് രാരപ്പൻകണ്ടി, അനീഷ് മറ്റത്തിൽ, ലിബിൻ പാവത്തികുന്നേൽ, ജിമ്മി വടക്കേകുന്നേൽ, എബിൻ പനയ്ക്കവയൽ, ഹിഷാം കക്കയം, അജിൽ പാറനിരപ്പേൽ, ഗാൾഡിൻ പോക്കാട്ട്, അജ്മൽ ചാലിടം എന്നിവർ നേതൃത്വം നൽകി.
#Fuelprice #hike #YouthCongress #protests #Urbana