എകരൂൽ: (kozhikode.truevisionnews.com) ഉപ്പുംപെട്ടിയിൽ നിർത്തിയിട്ട മണ്ണുമാന്തി യന്ത്രം കത്തി നശിച്ചു. പൂഴിക്കണ്ടി അഖിലേഷിന്റെ ഉടമസ്ഥതയിലുള്ള മണ്ണുമാന്തിയാണു കത്തി നശിച്ചത്.
നരിക്കുനി അഗ്നിരക്ഷാ നിലയത്തിൽ നിന്നു രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.രക്ഷാപ്രവർത്തനത്തിനു സ്റ്റേഷൻ ഓഫിസർ ടി.ജാഫർ സാദിഖ് നേതൃത്വം നൽകി.
സീനിയർ ഫയർ ഓഫിസർ മുഹമ്മദ് ആസിഫ്, ഫയർ ഓഫിസർമാരായ അബ്ദുറഹിമാൻ, ബിബുൽ, വിജീഷ്, സജിത്ത് കുമാർ, മുഹമ്മദ് ഷാഫി, ഹോം ഗാർഡ് തോമസ് ജോൺ എന്നിവർ പങ്കെടുത്തു.
#soilscavengingmachine #parked #saltbox #destroyed #fire