കാരയാട്: (kozhikode.truevisionnews.com) ഏപ്രിൽ 28,29 തിയ്യതികളിൽ ഈസ്റ്റ് കാരയാട് വെച്ച് നടക്കുന്ന സിപിഐ അരിക്കുളം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ കായികലഹരി എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് അരിക്കുളം മേഖല കമ്മിറ്റി ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.പി ഗവാസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ധനേഷ് കാരയാട് അധ്യക്ഷത വഹിച്ചു. എ ബി ബിനോയ്, ഇ.രാജൻ മാസ്റ്റർ, അഖിൽ കേളോത്ത്, ജിജോയ് ആവള, കെ കെ വേണുഗോപാൽ, എൻ എം ബിനിത , കരിമ്പിൽ വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.
ടൂർണ്ണമെൻ്റ് വിജയികൾക്കുള്ള ഉപഹാര വിതരണ പരിപാടി സിപിഐ മണ്ഡലം സെക്രട്ടറി സി ബിജു ഉദ്ഘാടനം ചെയ്തു. ശരത് കൃഷ്ണ ഇ അധ്യക്ഷത വഹിച്ചു.
അദ്വൈത് പി ആർ, കെ രാധാകൃഷ്ണൻ, ഇ.വേണു, ഇ.രവീന്ദ്രൻ മാസ്റ്റർ, ലെനീഷ് കാരയാട്, ശ്രീജിത്ത് വി എം, അക്ഷത് പി ആർ, എം കുഞ്ഞിരാമക്കുറുപ്പ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജ്യോതിലക്ഷ്മി ബി എം, ദിയ ബി എസ്, അഞ്ജന വി പി, തേജലക്ഷ്മി എം ആർ, അഭിനന്ദ് ഊട്ടേരി, ടി ബിജു, അനന്തകൃഷ്ണൻ കെ, മിന്നാ മയൂഖ,ആർ അനിരുദ്ധ്, അമയന്ത്, രാജൻ പി, രാകേഷ് ഊട്ടേരി, തേജലക്ഷ്മി, ശിശിര എംവി, അനജ്, ഇ.ശ്യാം കൃഷ്ണ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ബി എൻ യുണൈറ്റഡ് പയ്യോളി വിന്നേഴ്സും, ഗ്രാന്മ ഏക്കാട്ടൂർ റണ്ണേഴ്സപ്പുമായി. ടൂർണമെന്റിലെ വിണ്ണേഴ്‌സ്ന് നമ്പ്രത്ത് സതീഷ് ബാബു സ്മാരക ട്രോഫിയും പതിനായിരം രൂപ ക്യാഷ് പ്രൈസും, റണ്ണേഴ്സപ്പിന് മാക്കാമ്പത്ത് കുഞ്ഞിക്കണ്ണൻ കിടാവ് സ്മാരക ട്രോഫിയും , ആറായിരം രൂപ ക്യാഷ് പ്രൈസും നൽകി.
#AIYF #FootballTournament #DrugAddiction