ബാലുശ്ശേരി: (kozhikode.truevisionnews.com) കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ 'വർണ്ണ കൂടാരം' ബാലവേദി പ്രവർത്തകർക്കുള്ള ശിൽപ്പശാല സംഘടിപ്പിച്ചു. ബാലുശ്ശേരി മേഖല തല ശിൽപ്പശാല കോക്കല്ലൂർ ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എൻ.ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി : അംഗം എൻ. ആലി അദ്ധ്യക്ഷത വഹിച്ചു. ബാലുശ്ശേരി പഞ്ചായത്ത് സമിതി ചെയർമാൻ കെ.കെ. പരീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ.ടി. മനോജ്, ബാബുരാജ് . എ. എന്നിവർ നേതൃത്വം നൽകി.
താലൂക്കിലെ കോക്കല്ലൂർ, ചെങ്ങോട്ട് കാവ്, കൂത്താളി എന്നീ മൂന്ന് കേന്ദ്രങ്ങളിലായിയാണ് ശിൽപ്പശാല നടക്കുന്നത്.
#Koyilandy #TalukLibraryCouncil #organizes #VarnaKuadaram #workshop #children #theatreworkers