നടുവണ്ണൂർ : (kozhikode.truevisionnews.com) മന്ദങ്കാവ് കൊയിലോത്ത് താഴെ റോഡ് ഗതാഗത യോഗ്യമായി.
മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാ വാർഡ് മന്ദങ്കാവ് കൊയിലോത്ത് താഴ റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരൻ മാസ്റ്റർ നിർവ്വഹിച്ചു.
വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് ആദ്ധ്യക്ഷം വഹിച്ചു. എം.സുധാകരൻ ,ബീനാ ശൈലൻ ,സി.എം.നാരായണൻ ,കുഞ്ഞികൃഷ്ണൻ നായർ ,കെ.എം. രവി, വിജയൻ കൊയിലോത്ത് ,നാരായണൻ കെ.എം എന്നിവർ സംസാരിച്ചു.
#Road #below #Mandankavu #Koiloth #passable