കോഴിക്കോട്: (kozhikode.truevisionnews.com) മെഷീൻ തകരാർ മൂലം രണ്ട് മാസത്തോളമായി കോഴിക്കോട് പുതിയ ബസ് സ്റ്റാൻന്റിലെ എസ്കലേറ്റർ കം ഫൂട്ട് ഓവർബ്രിഡ്ജ് തകരാറിൽ. മേയറും ഡെപ്യൂട്ടി മേയറും വേണ്ട വിധത്തിൽ നടപടി സ്വീകരിക്കാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് കൗൺസിലർ പറയുന്നു.
കാലിന് വയ്യാത്തവരും കുട്ടികളുമായി വരുന്നവരും സാധനങ്ങൾ ചുമന്നുപോകുന്നവരുമെല്ലാം ഏറെ കഷ്ടപ്പെട്ടാണ് പടികൾ കയറുന്നത്. രാവിലെയും വൈകിട്ടും ഒട്ടേറെയാളുകൾ വന്നുപോകുന്ന ഇടമായതിനാൽ ബ്രിഡ്ജിന്റെ അഭാവം യാത്രക്കാരെയും പൊതുജങ്ങളെയും ബുദ്ധിമുട്ടിലാഴ്ത്തുന്നുണ്ട്.
ആദ്യമൊക്കെ ഒരു എസ്കലേറ്ററിനുമാത്രമാണ് തകരാർ സംഭവിച്ചിരുന്നതെങ്കിലും ഇപ്പോൾ രണ്ടും കേടായി. അടിയന്തരമായി നടപടി സ്വീകരിക്കാൻ കൗൺസിലറുടെ നിർദേശം ഉണ്ട്.
സംഭവത്തിന്മേൽ നിരവധി പ്രതിഷേധങ്ങൾ ഇതിനോടകം ഉണ്ടായിട്ടുണ്ട്. കോർപറേഷന്റെന്റെ ഭാഗത്തുനിന്നുള്ള വീഴ്ച്ചയാണെന്നാണ് കൗൺസിലർ പറയുന്നത്.
#Authoritie #failure #Kozhikode #escalator #cum #foot #overbridge #order #two #months