ഉള്ളിയേരി : (kozhikode.truevisionnews.com) സി പി ഐ (എം) നാറാത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ബഹുജനങ്ങള്‍ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു.
കുടുംബശ്രീ,സ്വയംസഹായ സംഘങ്ങള്‍,ക്ലബ്ബുകള്‍, യുവജന സംഘടനകള്‍ എന്നിവയുടെകൂട്ടായ്മയിലാണ് ലഹരി എന്ന സാമൂഹ്യവിപത്തിനെതിരെ പ്രതിരോധം തീർത്തത്.
പികെ സതീശന്റെ അധ്യക്ഷതയില്‍ എന്‍എം. ബാലരാമന്‍ പൊതുയോഗംഉദ്ഘാടനം ചെയ്തു. പി.ബാലകൃഷ്ണന്‍, കെ ശ്രീജ, പി ഹരിദാസന്‍ വി എം അഖില്‍ എന്നിവര്‍ പ്രസംഗിച്ചു. പി സുനീതന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
#CPI(M) #forms #human #chain #against #drugabuse