---
title: "കോഴിക്കോടിന് അഭിമാനം; ഏകപാത്ര നാടകങ്ങളിലൂടെ കേരളം കീഴടക്കിയ നടന വിസ്മയം, സുജിത്ത് എടക്കാടിന് ആദരവ്"
english_title: "#Kozhikode #proud #Tribute #SujithEdakkad #actor #who #conquered #Kerala #through #oneactplay"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/281820/kozhikode-proud-tribute-sujithedakkad-actor-who-conquered-kerala-through-oneactplay"
published_at: "2025-04-07T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f35c7f45760_FGDF.jpg"
keywords: []
---

# കോഴിക്കോടിന് അഭിമാനം; ഏകപാത്ര നാടകങ്ങളിലൂടെ കേരളം കീഴടക്കിയ നടന വിസ്മയം, സുജിത്ത് എടക്കാടിന് ആദരവ്

> **Lead Summary:** **കോഴിക്കോട് : [** ഏകപാത്ര നാടകങ്ങളിലൂടെ കേരളം കീഴടക്കിയ നടന വിസ്മയം സുജിത്ത് എടക്കാടിന് പ്രഭാത് തീയറ്റേഴ്സ് ആലുവയുടെ ആദരവ്.

## Article Content

**കോഴിക്കോട് : [** ഏകപാത്ര നാടകങ്ങളിലൂടെ കേരളം കീഴടക്കിയ നടന വിസ്മയം സുജിത്ത് എടക്കാടിന് പ്രഭാത് തീയറ്റേഴ്സ് ആലുവയുടെ ആദരവ്.

എറണാകുളം പ്രഭാത് തീയറ്റേഴ്സും, കലാ സാംസ്കാരിക സംഘടന നക്ഷത്രക്കൂട്ടവും സംയുക്തമായി സംഘടിപ്പിച്ച ലോക നാടക ദിനാഘോഷ ചടങ്ങിലാണ് സുജിത്തിനെ ആദരിച്ചത്.

കൊച്ചിൻ കേളിയുടെയും, ആലുവ പ്രഭാതിൻ്റെയും നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും 'ആർക്കാണ് ഭ്രാന്ത്', 'ലഹരി' എന്നീ ഏകപാത്ര നാടകങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച്ചവെച്ചുമാണ് കോഴിക്കോടിന്റെ പ്രിയ പുത്രൻ സുജിത്ത് എടക്കാട് ശ്രദ്ദേയമായത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/281820/kozhikode-proud-tribute-sujithedakkad-actor-who-conquered-kerala-through-oneactplay)