നന്മണ്ട ഫെസ്റ്റ്; അമ്യൂസ്മെൻ്റ് കാർണിവൽ ഉദ്ഘാടനം ചെയ്തു

നന്മണ്ട ഫെസ്റ്റ്; അമ്യൂസ്മെൻ്റ് കാർണിവൽ ഉദ്ഘാടനം ചെയ്തു
Apr 6, 2025 08:50 PM | By VIPIN P V

നന്മണ്ട : (kozhikode.truevisionnews.com) ഇ.കെ. നായനാർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന നന്മണ്ട ഫെസ്റ്റിൻ്റെ ഭാഗമായുള്ള അമ്യൂസ്മെൻ്റ് കാർണിവലിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് നിർവ്വഹിച്ചു.

സംഘാടക സമിതി ചെയർമാൻ വി.കെ.കിരൺ രാജ് അധ്യക്ഷത വഹിച്ചു. കാർണിവൽ 15 വരെ നീണ്ടു നില്ക്കും. ആകാശത്തൊട്ടിൽ, ബ്രേക്ക് ഡാൻസ്, ആകാശത്തോണി, പെറ്റ് ഷോ, മിനി ഫ്ലവർ ഷോ തുടങ്ങിയ ആകർഷകങ്ങളായ വിനോദോപാധികളാണ് കാർണിവലിൽ ഒരുക്കിയിരിക്കുന്നത്.

ഫെസ്റ്റിൻ്റെ ഔപചാരിക ഉദ്ഘാടനം നാളെ ( 07.04.2025 തിങ്കൾ) വനം, വന്യ ജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിനിമാ താരം അൻസിബ ഹസൻ മുഖ്യാതിഥിയാവും.

'ലഹരി ആപത്താകുമ്പോൾ' എന്ന വിഷയത്തിൽ പ്രശസ്ത ഭിഷഗ്വരനും ജനകീയാരോഗ്യ പ്രവർത്തകനുമായ ഡോ. ടി.പി. മെഹറൂഫ് രാജ് പ്രഭാഷണം നടത്തും. ഫെസ്റ്റിന് തുടക്കം കുറിച്ച് വൈകീട്ട് 5 നന്മണ്ട -13ൽ മണിക്ക് സാംസ്കാരിക ഘോഷയാത്ര നടക്കും.

നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ, നാസിക് ഡോൾ എന്നിവയ്ക്ക് പുറമെ റോബോട്ടിക്ക് ആനയും ഘോഷയാത്രയ്ക്ക് മിഴിവേകും. തുടർന്ന് എല്ലാ ദിവസങ്ങളിലും വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവ ഉണ്ടാകും.

#NanmandaFest #AmusementCarnivalinaugurated

Next TV

Related Stories
പുറക്കാമല ക്വാറി വിരുദ്ധ സമരം; 15കാരനെതിരെ കേസെടുത്ത നടപടി; പൊലീസിന് നോട്ടീസയച്ച് ബാലാവകാശ കമ്മീഷൻ

Apr 7, 2025 08:57 PM

പുറക്കാമല ക്വാറി വിരുദ്ധ സമരം; 15കാരനെതിരെ കേസെടുത്ത നടപടി; പൊലീസിന് നോട്ടീസയച്ച് ബാലാവകാശ കമ്മീഷൻ

ഇതിനെതിരെ പ്രതിഷേധവുമായി വന്ന സമരക്കാരെ നീക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ്...

Read More >>
കോഴിക്കോടിന് അഭിമാനം; ഏകപാത്ര നാടകങ്ങളിലൂടെ കേരളം കീഴടക്കിയ നടന വിസ്മയം, സുജിത്ത് എടക്കാടിന് ആദരവ്

Apr 7, 2025 10:32 AM

കോഴിക്കോടിന് അഭിമാനം; ഏകപാത്ര നാടകങ്ങളിലൂടെ കേരളം കീഴടക്കിയ നടന വിസ്മയം, സുജിത്ത് എടക്കാടിന് ആദരവ്

എറണാകുളം പ്രഭാത് തീയറ്റേഴ്സും, കലാ സാംസ്കാരിക സംഘടന നക്ഷത്രക്കൂട്ടവും സംയുക്തമായി സംഘടിപ്പിച്ച ലോക നാടക ദിനാഘോഷ ചടങ്ങിലാണ് സുജിത്തിനെ...

Read More >>
ചൂരൽ മലയിൽ മികച്ച സേവനം: സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ ബഹുമതി ലഭിച്ചു

Apr 6, 2025 10:53 PM

ചൂരൽ മലയിൽ മികച്ച സേവനം: സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ ബഹുമതി ലഭിച്ചു

മികച്ച രക്ഷാപ്രവർത്തനങ്ങൾ ക്കുള്ള അംഗീകാരങ്ങൾ വീണ്ടും വന്നെത്തിയതിന്റെ സന്തോഷത്തിലാണ് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ...

Read More >>
സഹകരണ മേഖല സംരക്ഷിക്കപ്പെടണം - കെ.സി.ഇ.എഫ്

Apr 6, 2025 08:47 PM

സഹകരണ മേഖല സംരക്ഷിക്കപ്പെടണം - കെ.സി.ഇ.എഫ്

നടുവണ്ണൂർ സുരേഷ് ബാബു നഗറിൽ നടന്ന സമ്മേളനം കെസിഇഎഫ് ജില്ലാ പ്രസിഡന്റ് അജിത് കുമാർ ഉദ്ഘാടനം...

Read More >>
സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവർഡ് കെ. ദേവിക്ക്

Apr 6, 2025 05:37 PM

സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവർഡ് കെ. ദേവിക്ക്

കാൽലക്ഷം രൂപയും പ്രശസ്തി പത്രവും മെമെൻ്റോയുമടങ്ങിയ അവാർഡ് ഏപ്രിൽ 27 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ...

Read More >>
യുഡിഎഫ് ഉള്ളിയേരിയിൽ രാപ്പകൽ സമരം നടത്തി

Apr 6, 2025 03:54 PM

യുഡിഎഫ് ഉള്ളിയേരിയിൽ രാപ്പകൽ സമരം നടത്തി

ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് മിസ് ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം...

Read More >>
Top Stories