നോളജ് സിറ്റി: (kozhikode.truevisionnews.com) നാടുഭരിക്കുന്നവര്‍ക്ക് സമ്പൂര്‍ണ ലഹരി നിര്‍മാര്‍ജനം സാധ്യമാകണമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് ഹക്കീം അസ്ഹരി പറഞ്ഞു.
ഭരണ- പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യം മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടന്ന ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരാശിയെ നശിപ്പിക്കുന്ന ലഹരിയുടെ നിര്‍മാര്‍ജനത്തില്‍ നിര്‍മാണാത്മക പങ്കുവഹിക്കാന്‍ കഴിയുന്നവര്‍ക്കൊപ്പമാണ് ജനങ്ങള്‍ നിലകൊള്ളേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ പെട്ട ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ചകളൊന്നും നടക്കാത്തത് നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#Those #who govern #country #able #completely #eradicate #drugaddiction #DrAzhari